ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എല്ലാകാലവും മികച്ച ബാറ്റ്‌സ്മാന്മാരും ബൗളർമാരും ഇടം പിടിക്കാറുണ്ട് എന്നാൽ കപിൽ ദേവിന് ശേഷം മികച്ച ഒരു ഓൾറൗണ്ടറെ ഇന്നും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഇർഫാൻ പത്താൻ അടക്കം അനവധി ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർമാരെ ടീം ഇന്ത്യ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ടീമിൽ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഏറെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹാർദിക് പാണ്ട്യ കഴിഞ്ഞ കുറച്ച് മാസങ്ങളായി പന്ത് എറിയുന്നില്ല. ഒരു നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ വന്ന ഹാർദിക് പക്ഷേ തന്റെ ബൗളിങ്ങിൽ ഫോം വീണ്ടുടുത്തിട്ടില്ല. കൂടാതെ പൂർണ്ണ ഫിറ്റ്നസ് താരം കൈവരിച്ചിട്ടില്ലാത്തതും ഇന്ത്യൻ ടീം മാനേജ്മെന്റിനെ അലട്ടുന്നു. പരിക്കിൽ നിന്നും മോചിതനായി താരം ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ ടീമിൽ തിരികെ എത്തിയെങ്കിലും വരുന്ന ടി :20 ലോകകപ്പിൽ താരം പന്തെറിയുമോ എന്നതിൽ ആരാധകർക്കും വളരെയേറെ ആശങ്കയുണ്ട്
ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ ഉറച്ച അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ ടീം സെലക്ടർ സരന്ദീപ് സിംഗ്. ഹാർദിക് എന്നാണ് ഇനി പഴയത് പോലെ ഒരു ഓൾറൗണ്ടറായി മാറുകയെന്നതിൽ ടീം മാനേജ്മെന്റിന് പോലും ഉറപ്പില്ല എന്ന് പറഞ്ഞ അദ്ദേഹം ഒരു താരത്തെ എല്ലാ ഫോർമാറ്റിലും കളിപ്പിക്കാൻ വിധത്തിൽ ടീം വളർത്തി കൊണ്ടുവരണം എന്നും അദ്ദേഹം ആവശ്യപെട്ടു. താരം ഇംഗ്ലണ്ട് ടീമിനെതിരായ ടി :20 പരമ്പരയിൽ ചില മത്സരങ്ങളിൽ പന്തെറിഞെങ്കിലും നാല് ഓവർ പൂർത്തിയാക്കുവാൻ ഹാർദിക്കിന് കഴിഞ്ഞില്ലായെന്നത് വളരെയേറെ ചർച്ച വിഷയമായി മാറിയിരുന്നു.
“ഹാർദിക് പാണ്ട്യയെ മാത്രം നമുക്ക് ആശ്രയിക്കയുവാൻ കഴിയില്ല.അദ്ദേഹം എന്നാകും മൂന്ന് ഫോർമാറ്റിലും തന്റെ ബൗളിംഗ് തിരികെ പിടിക്കുകയെന്നതും നമുക്ക് ഇപ്പോൾ പറയുവാൻ കഴിയില്ല അതിനാൽ തന്നെ ശാർദൂൽ താക്കൂറിനെ പോലെയൊരു താരത്തെ നമ്മൾ ഇനി വളർത്തിയെടുക്കണം.മറ്റൊരു മികച്ച ഓപ്ഷനായി ശിവം ദൂബൈയും വിജയ ശങ്കറും നമ്മുടെ മുൻപിലുണ്ട്. ഹാർദിക് പാണ്ട്യക്ക് അപ്പുറം നമ്മൾ ചിന്തിക്കണം എന്നാണ് എന്റെ അഭിപ്രായം “സരന്ദീപ് സിംഗ് അഭിപ്രായം വിശദമാക്കി. ഇപ്പോൾ മുംബൈയിൽ ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനോപ്പം ക്വാറന്റൈനിൽ തുടരുന്ന ഹാർദിക് ഐപിഎല്ലിലെ മോശം പ്രകടനത്തിനേറ്റ വിമർശനത്തിന് മറുപടി നൽകുവാനുള്ള തയ്യാറെടുപ്പിലാണ്.