ഫാബുലസ് ഫോറിലെ കിങ് ഇനി വില്യംസൺ :വീണ്ടും കോഹ്ലിക്ക് നിരാശ

IMG 20210629 095536

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാർ എന്ന് അറിയപെടുന്ന താരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട്, ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ. ലോകക്രിക്കറ്റിലെ ഏതൊരു ബൗളിംഗ് നിരയും പന്തുകൾ എറിയാൻ ഭയക്കുന്ന ഇവർ നാല് താരങ്ങളും ഏറെ ബാറ്റിങ് റെക്കോർഡുകൾ മൂന്ന് ക്രിക്കറ്റ്‌ ഫോർമാറ്റിലും സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ ഫാബുലസ് ഫോർ എന്ന് എല്ലാ ക്രിക്കറ്റ്‌ പ്രേമികളും വിശേഷിപ്പിക്കുന്ന ഈ താരങ്ങളിൽ ഐസിസി കിരീടം നേടിയ നായകൻ കെയ്ൻ വില്യംസൺ മാത്രമാണ് . ഐസിസി ലോക ടെസ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീമിനെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് ന്യൂസിലാൻഡ് ടീം വില്യംസണ് അപൂർവ്വ നേട്ടം സമ്മാനിച്ചത്.

ഫാബുലസ് ഫോർ എന്നറിയപെടുന്ന ഈ നാല് താരങ്ങളിൽ ഇന്ത്യൻ താരം കോഹ്ലി മുൻപ് 2011ലെ ഐസിസി ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. പിന്നീട് 3 ഫോർമാറ്റിലും നായകനായ കോഹ്ലിക്ക് പക്ഷേ ഇന്ത്യൻ ടീമിനെ കിരീടത്തിലേക്ക്‌ നയിക്കുവാൻ സാധിച്ചിട്ടില്ല. മുൻപ് ഏറെ കാലം ഓസ്ട്രേലിയൻ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്ത് 2015ലെ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു. അന്ന് ടീമിനെ നയിച്ചത് മൈക്കൽ ക്ലാർക്കായിരുന്നു. ഇംഗ്ലണ്ട് താരം ജോ റൂട്ട് 2019ലെ ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ മുഖ്യ താരമായിരുന്നു.ഇയാൻ മോർഗൻ നയിച്ച ടീമിനെ കിരീടത്തിലേക്ക് നയിച്ചതിൽ റൂട്ടിന്റെ ബാറ്റിങ് ശ്രദ്ധേയമായ പങ്ക് വഹിച്ചു. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മാത്രം ക്യാപ്റ്റനാണ് റൂട്ട്.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

അതേസമയം കരിയറിൽ ക്യാപ്റ്റനായി ഇതുവരെ ഒരു ഐസിസി കിരീടവും നേടിയിട്ടില്ലാത്ത കെയ്ൻ വില്യംസൺ ആ വിമർശനം അവസാനിപ്പിച്ചത് പ്രഥമ ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം കരസ്ഥമാക്കിയാണ്. ഫാബുലസ് ഫോറിൽ ക്യാപ്റ്റനായി കിരീടം നേടിയ ആദ്യ താരവുമായി വില്യംസൺ ഇതോടെ മാറി. മറ്റൊരു ഐസിസി ടൂർണമെന്റ് കൂടി വിരാട് കോഹ്ലിക്ക് സമ്മാനിച്ചത് നിരാശ മാത്രം. കരിയറിൽ അനേകം നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഒരു കിരീടം പോലും നേടാൻ കഴിയാത്ത നായകൻ എന്നൊരു വിമർശനം കോഹ്ലിക്ക് എതിരെ വീണ്ടും ശക്തമാവുകയാണ്

Scroll to Top