രോഹിത്തിനെയും ദ്രാവിഡിനെയും പുറത്താക്കി നെഹ്‌റയെയും ഹർദ്ധിക്കിനെയും കൊണ്ടുവരണമെന്ന് ഇന്ത്യൻ മുൻ താരം

ലോകകപ്പ് സെമി ഫൈനലിലെ പരാജയത്തിനുശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമക്കെതിരെയും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെയും കനത്ത വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏറ്റുവാങ്ങിയിരുന്നത്. തുടർന്ന് ഇന്ത്യൻ ടീമിൽ അഴിച്ചുപണി നടത്തണമെന്ന ആവശ്യവുമായാണ് ആരാധകർ എത്തുന്നത്.

മുതിർന്ന താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കി യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. ഇത് ആവശ്യവുമായി മുൻ താരങ്ങളും രംഗത്ത് വന്നിരുന്നു. ക്രിക്കറ്റിന്റെ എ.ബി.സി.ഡി പോലും അറിയാത്ത സാമാന്യബോധം ഇല്ലാത്ത ആളുകൾ മാനേജ്മെന്റിന്റെ തലപ്പത്ത് വന്നു കഴിഞ്ഞാൽ ഇതായിരിക്കും അവസ്ഥ എന്നാണ് ആരാധകർ പറയുന്നത്. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെ ഏറ്റവും കൂടുതൽ ഉയരുന്ന പ്രതിഷേധം ട്വൻ്റി-20 ക്രിക്കറ്റിനെ ടെസ്റ്റ് ക്രിക്കറ്റ് പോലെ ആക്കി എന്നതാണ്.

95429120


ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിൽ മൊത്തമായും അഴിച്ചു പണിയണമെന്ന ആവശ്യവുമായി രംഗത്തെത്തിക്കുകയാണ് മുൻ ഇന്ത്യൻ സൂപ്പർ താരം ഹർഭജൻ സിങ്. രോഹിത് ശർമ-രാഹുൽ ദ്രാവിഡ് എന്നിവരെ മാറ്റി നിർത്തി ഹർദിക് പാണ്ഡ്യ-ആശിഷ് നെഹ്റ എന്നിവരെ പരീക്ഷിക്കണം എന്നാണ് ഹർഭജൻ സിങ് പറയുന്നത്.”ട്വൻ്റി 20 ക്രിക്കറ്റിൽ ഒരു പുതിയ സമീപനമാണ് ഇന്ത്യക്ക് ആവശ്യം. ഹർദിക് പാണ്ഡ്യ മികച്ച ഒരു നായകനാണ്. ആശിഷ് നെഹ്‌റ എന്താണ് ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി

Ashish Nehra 1200x675 1

ചെയ്തതെന്ന് നമ്മൾ എല്ലാവരും കണ്ടതാണ്. രാഹുൽ ദ്രാവിഡിന്റെ കൂടെ ഞാൻ ഒരുപാട് കളിച്ചിട്ടുള്ളതാണ്. അദ്ദേഹം മികച്ച ഒരു പരിശീലകൻ തന്നെയാണ്. പക്ഷേ 20-20 യിൽ ഇന്ത്യക്ക് പുതിയ ഒരു കോച്ചിനെയും നായകനെയും ആവശ്യമാണ്. എന്തുകൊണ്ടും അവർ രണ്ടു പേരും ആ സ്ഥാനങ്ങളിൽ വരുന്നത് ഇന്ത്യക്ക് ഗുണമാണ്.”- ഹർഭജൻ സിങ് പറഞ്ഞു. ഐപിഎല്ലിലെ ഗുജറാത്തിൻ്റെ കന്നി സീസണിൽ കലാശ പോരാട്ടത്തിൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയിരുന്നു നെഹ്റയും പാണ്ഡ്യയും ചാമ്പ്യൻമാരായത്.

Previous articleരവീന്ദ്ര ജഡേജയെ കൂടെപ്പിടിച്ച് ചെന്നൈ, പൊള്ളാർഡിനെ കൈവിട്ട് മുംബൈ.
Next articleഇന്നത്തെ ഈ ടീമും 2014 ഫൈനലിലെ ആ ടീമും ഒരുപാട് സാമ്യതകൾ ഉണ്ട്; മെസ്സി