രവീന്ദ്ര ജഡേജയെ കൂടെപ്പിടിച്ച് ചെന്നൈ, പൊള്ളാർഡിനെ കൈവിട്ട് മുംബൈ.

മുംബൈ ഇന്ത്യൻസിലെ എക്കാലത്തെയും വിശ്വസ്ത കളിക്കാരനായ കീറോൺ കൊള്ളാർഡിനെ ടീം ഒഴിവാക്കിയതായി റിപ്പോർട്ട്. വരുന്ന ഐപിഎ ലേലത്തിന് മുൻപായി നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തിരുന്നു. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തങ്ങൾ ഒഴിവാക്കിയ താരങ്ങളുടെ പട്ടിക സമർപ്പിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

2010 മുതൽ മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്ത താരമായിരുന്നു പൊള്ളാർഡ്. മുംബൈ 5 ഐപിഎൽ കിരീടങ്ങൾ നേടുമ്പോഴും പൊള്ളാർഡ് ടീമിൽ ഉണ്ടായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്ത താരമായിരുന്നു ഈ കരീബിയൻ ഇതിഹാസം. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷം താരം വിരമിച്ചിരുന്നു.

75f97 16500931478667 1920


കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി താരത്തിന് ശോഭിക്കാനായില്ല. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്സ് നാലു താരങ്ങളെ ഒഴിവാക്കി എന്നാണ് അറിയാൻ സാധിക്കുന്നത്. അതേ സമയം ഇത്തവണ ടീമിൽ നിന്നും രവീന്ദ്ര ജഡേജ പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നായകൻ ധോണിയുടെ നിർബന്ധത്താൽ താരത്തെ നിലനിർത്തി എന്നാണ് അറിയാൻ സാധിക്കുന്നത്. ചെന്നൈ 9 കളിക്കാരെ നിലനിർത്തി നാലു പേരെ ഒഴിവാക്കി. എം എസ് ധോണി,രവീന്ദ്ര ജഡേജ, മൊയീന്‍ അലി, ശിവം ദുബെ, റുതുരാജ് ഗെയ്ക്‌വാദ്,

rohit pollard

ഡെവോണ്‍ കോണ്‍വെ, മുകേഷ് ചൗധരി, ഡ്വയിന്‍ പ്രിട്ടോറിയസ്, ദീപക് ചാഹര്‍ എന്നിവരെ നിലനിർത്തിയപ്പോൾ, ക്രിസ് ജോര്‍ദ്ദാന്‍, ആദം മില്‍നെ, എന്‍ ജഗദീശന്‍, മിച്ചല്‍ സാന്‍റനര്‍ എന്നിവരെ ഒഴിവാക്കി. 10 കളിക്കാരെയാണ് മുംബൈ നിലനിർത്തിയത് രോഹിത് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഡാനിയേല്‍ സാംസ്, ടിം ഡേവിഡ്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുമ്ര, ട്രൈസ്റ്റന്‍ സ്റ്റബ്സ്, തിലക് വര്‍മ എന്നിവർ ടീമിൽ തുടർന്നപ്പോൾ ഫാബിയന്‍ അലന്‍, കെയ്റോണ്‍ പൊള്ളാര്‍ഡ്, ടൈമല്‍ മില്‍സ്, മായങ്ക് മാര്‍ക്കണ്ഡെ, ഹൃത്വിക് ഷൗക്കീന്‍ എന്നിവരെ ടീം ഒഴിവാക്കി. നിലനിർത്തുന്ന കളിക്കാരുടെ പട്ടികയും,ഒഴിവാക്കുന്ന കളിക്കാരുടെ പട്ടികയും ഈ മാസം 15ന് മുൻപാണ് സമർപ്പിക്കേണ്ടത്.