T20 ലോകകപ്പ് – ഇടം കയ്യൻ ബാറ്റ്‌സ്മാൻമാരെ നേരിടാൻ അവൻ വരണം.

IMG 20210715 230506

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വളരെ അധികം നിർണായകമാണ് വരാനിരിക്കുന്ന ഐസിസി ടി :20 ലോകകപ്പ്. പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ന്യൂസിലാൻഡ് ടീമിനോട് വഴങ്ങിയ എട്ട് വിക്കറ്റ് തോൽവിക്ക് പിന്നാലെ നായകൻ കോഹ്ലിക്കും ടി :20 ലോകകപ്പിൽ കിരീടം ഉയർത്തേണ്ടത് അഭിമാന വിഷയമാണ്. നിലവിൽ ടി :20 റാങ്കിങ്ങിൽ അടക്കം മുൻപന്തിയിലുള്ള ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ടി :20 ലോകകപ്പിനുള്ള മികച്ച ടീമിനെ കൂടി തിരഞ്ഞെടുക്കുക പ്രാധനമാണ്. ഐപിൽ പതിനാലാം സീസണിലെ പ്രകടനവും ടി :20 ലോകകപ്പിനുള്ള ടീം സെലക്ഷനിൽ ഏറെ നിർണ്ണായകമാകുമെന്നാണ് ആരാധകരും മുൻ താരങ്ങളും അഭിപ്രായപെടുന്നത്

എന്നാൽ ഇപ്പോൾ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ബൗളിംഗ് നിരക്ക്‌ ശക്തിപകരാൻ സ്റ്റാർ ഓഫ്‌ സ്പിന്നർ അശ്വിനെ കൂടി ടീം മാനേജ്മെന്റ് പരിഗണിക്കണമെന്നുള്ള ആവശ്യം ഉയർത്തുകയാണ് മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോം ബൗളിങ്ങിൽ നിലനിർത്തുന്ന അശ്വിനെ ടി:20 ലോകകപ്പ് ടീമിൽ ഉൾപെടുത്തിയാൽ അത് ടീമിന്റെ മൊത്തം ആത്മവിശ്വാസം ഉയർത്തുമെന്നാണ് മുൻ താരത്തിന്റെ അഭിപ്രായം.എതിർ ടീമിലെ ഇടംകയ്യൻ ബാറ്റ്‌സ്മാന്മാരെ നേരിടുവാൻ അശ്വിൻ ടീമിൽ എത്തണമെന്നാണ് അദ്ദേഹം അഭിപ്രായപെടുന്നത്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

“കഴിഞ്ഞ കുറച്ച് വർഷങ്ങളയി അശ്വിൻ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പിൻ ബൗളറാണ്. നിലവിൽ ലിമിറ്റഡ് ഓവർ മത്സരങ്ങൾ കളിക്കാനും അശ്വിന് കഴിയും ടി :20 ലോകകപ്പിൽ അവന്റെ വലിയ എക്സ്പീരിയൻസ് നമുക്ക് വളരെ ഏറെ സഹായകമാകും.ഫിറ്റ്നസ് കാര്യത്തിൽ അവൻ ഇന്ന് ഏറെ കഠിനാധ്വാനിയാണ്. ഫീൽഡിങ്ങിൽ തിളങ്ങാനും അവന് ഏറെ അനായാസം സാധിക്കും. നിലവിൽ ഏറ്റവും മികച്ച ഒരു ബൗളർ ഇന്ത്യൻ ടി :20 ടീമിൽ ആവശ്യമുണ്ട്. ഇടംകയ്യൻമാരായ എതിർ ടീം ബാറ്റ്‌സ്മാന്മാരെ എളുപ്പം പുറത്താക്കാൻ അശ്വിന് സാധിക്കും. വരാനിരിക്കുന്ന ഐപിഎല്ലിലെ ബാക്കി മത്സരങ്ങളിൽ അശ്വിന് തിളങ്ങാൻ സാധിച്ചാൽ നമുക്ക് അദ്ദേഹത്തെ ടി :20 ടീമിൽ പരിഗണിക്കാൻ കഴിയണം “മുൻ താരം അഭിപ്രായം ശക്തമാക്കി

Scroll to Top