ക്രിക്കറ്റ് ആരാധകർ എല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ജയത്തിന്റെ വമ്പൻ ആഘോഷത്തിലാണ്. ഓവലിൽ 50 വർഷം നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച് വിരാട് കോഹ്ലിയും ടീമും ചരിത്ര ജയം സ്വന്തമാക്കിയപ്പോൾ ബാറ്റിങ് നിരക്ക് ഒപ്പം ബൗളർമാരും മാസ്മരിക പ്രകടനമാണ് പുറത്തെടുത്തത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായ ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് ഇരു ടീമുകൾക്കും പ്രധാനമാണ്. നിലവിൽ പരമ്പരയിൽ 2-1ന് മുൻപിലുള്ള ഇന്ത്യൻ ടീം അഞ്ചാം ടെസ്റ്റിലും ജയിക്കാം എന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട്. സെപ്റ്റംബർ 11നാണ് അഞ്ചാം ടെസ്റ്റ്. എന്നാൽ ടീം ഇന്ത്യയുടെ കരുത്തിനെയും ഏതൊരു എതിർ ടീമിനേയും അനായാസം തന്നെ തോൽപ്പിക്കാനുള്ള മികവിനെയും വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് താരം ഹാർമിസൺ
ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ മികച്ച പ്രകടനങ്ങൾ പഴയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പോലെയാണ് എന്നും പറഞ്ഞ സ്റ്റീവ് ഹാർമിസൺ അഞ്ചാം ദിനം ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യയുടെ മികവ് എത്ര പുകഴ്ത്തിയാലും ഒരുവേള മതിയാവില്ല എന്നും വിശദമാക്കി.”മുൻപ് പോണ്ടിങ്, സ്റ്റീവ് വോ എന്നിവരുടെ നേതൃത്വത്തിൽ എങ്ങനെയാണോ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ടെസ്റ്റുകളിൽ ജയിച്ചത് അത് പോലെയുള്ള പ്രകടനം ആവർത്തിക്കുകയാണ് വിരാട് കോഹ്ലി നയിക്കുന്ന ഈ ടീം. ഇന്ന് ഐപിഎല്ലിൽ അടക്കം വളരെ അധികം ടെൻഷൻ നിറഞ്ഞ മത്സരങ്ങളിൽ കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ അവസാന ദിവസം എല്ലാ സമ്മർദ്ദവും നേരിട്ട് നിങ്ങളെ വീഴ്ത്തും “സ്റ്റീവ് ഹാർമിസൺ വാചാലനായി
“ഇംഗ്ലണ്ട് ടീമിലെ പലരും ടീമിലെ സ്വന്തം സ്ഥാനം നിലനിർത്താനുള്ള ഓട്ടത്തിലാണ് അവർക്കിടയിൽ ടെൻഷൻ സജീവമാണ്. എന്നാൽ ഇന്ത്യൻ ടീം അഞ്ചാം ദിനം എല്ലാ എക്സ്പീരിയൻസും ഉപയോഗിച്ചാണ് അവരെ വീഴ്ത്തിയത്. മുൻപ് സ്റ്റീവ് വോ, റിക്കി പോണ്ടിങ് എന്നിവർ നയിച്ച ടീമുകളിലാണ് ഈ വീര്യവും മികവും നാം കണ്ടിട്ടുള്ളത് “മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അഭിപ്രായം വിശദമാക്കി