രവി ശാസ്ത്രിക്കും വിരാട് കോഹ്ലിക്കും ലഭിക്കുക കടുത്ത ശിക്ഷയോ :അന്വേഷണത്തിന് ബിസിസിഐ

images 2021 09 08T081853.623

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം ഇപ്പോൾ ഓവൽ ക്രിക്കറ്റ് ടെസ്റ്റിലെ ടീം ഇന്ത്യയുടെ 157 റൺസ് ജയത്തിന് പിന്നാലെയാണ്. ആവേശ പോരാട്ടത്തിൽ അവസാന ദിനം ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യൻ സംഘത്തിന് അനുഗ്രഹമായി മാറിയത് ബാറ്റിങ് നിരയുടെ രണ്ടാമത്തെ ഇന്നിങ്സിലെ മികവും പേസ് ബൗളർമാർ മികച്ച ഫോമുമാണ്. എന്നാൽ നാലാം ടെസ്റ്റ്‌ മത്സരത്തിൽ മികച്ച ഓർമ്മകൾ നേടി എങ്കിലും ഇന്ത്യൻ ടീമിനെ അലട്ടിയ ഒരു സംഭവവും അരങ്ങേറി. ഓവൽ ക്രിക്കറ്റ്‌ ടെസ്റ്റിനിടയിൽ ഹെഡ് കോച്ച് രവി ശാസ്ത്രിക്ക്‌ അടക്കം കോവിഡ് രോഗം ബാധിച്ച് ഐസൊലേഷനിൽ പ്രവേശിക്കേണ്ടി വന്നത് ആരാധകർക്കും ഒരു വൻ ഷോക്കിങ് വാർത്തയായി മാറിയിരുന്നു. രവി ശാസ്ത്രി,ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീദ്ധര്‍ കൂടാതെ ബോളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ എന്നിവരാണ് പരിശോധനകളിൽ നാലാം ടെസ്റ്റിന്റെ നാലാം ദിനം കോവിഡ് ബാധിതരായി മാറി കഴിഞ്ഞത്.

എന്നാൽ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയോടും ക്യാപ്റ്റൻ വിരാട് കോഹ്ലിയോടും ബിസിസിഐ ഇപ്പോൾ വിശദീകരണം തേടിയെന്നാണ് സൂചന ടെസ്റ്റ്‌ പരമ്പരയിലെ ഇടവേളയിൽ ഇവർ ഇരുവരും ബിസിസിഐയുടെ യാതൊരു അനുവാദവും വാങ്ങാതെ ഒരു പ്രമുഖ പുസ്തകപ്രകാശന ചടങ്ങിൽ കൂടി പങ്കെടുത്തതാണ് ക്രിക്കറ്റ്‌ പ്രേമികളെ അടക്കം നിരാശപെടുത്തിയത്. ഒരു തരം അനുവാദവും വാങ്ങാതെ ചട്ടങ്ങൾ ലംഘിച്ച ഈ പാരിപാടിയിലെ കോച്ച്, ക്യാപ്റ്റൻ എന്നിവരുടെ സാന്നിധ്യം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ഇപ്പോൾ വളരെ ഏറെ വിശദമായയി പരിശോധിക്കുന്നുണ്ട്. ബിസിസിഐയിലെ ഉന്നതർക്ക് എല്ലാം പുറമേ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനെയും ഇരുവരും ഈ ചടങ്ങിന്റെ കാര്യം അറിയിച്ചില്ല എന്നാണ് സൂചന.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

അതേസമയം ടെസ്റ്റ്‌ പരമ്പരക്ക്‌ മുൻപ് ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങൾ പലരും സുരക്ഷാ മാർഗങ്ങൾ ലംഘിച്ചു എന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇംഗ്ലണ്ടിന് എതിരായ ഈ പര്യടനത്തിന് ശേഷം ഇവർ ഇവരോട് രേഖാമൂലമുള്ള വിശദീകരണം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ചോദിക്കും എന്ന് ചില ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.ഇരുവരും പങ്കെടുത്ത ഈ പരിപാടിയുടെ ഫോട്ടോകൾ അടക്കം ബിസിസിഐ പരിശോധിക്കുന്നുണ്ട്.

Scroll to Top