ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ പ്രശംസിച്ച് ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. പരമ്പരയില്‍ രണ്ട് തവണ ഇംഗ്ലണ്ടിനെ തകർത്ത് രോഹിത് ശർമ്മയുടെ ടീം 2-0 ന് അപരാജിത ലീഡ് നേടി. മത്സരത്തില്‍ റിസ്ക് എടുത്ത് ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ മനോഭാവം വളരെ നല്ലതാണ് എന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. “റിസ്‌ക് എടുക്കുന്നതിനുള്ള അവരുടെ മനോഭാവത്തിൽ വലിയ മാറ്റം ഞാൻ ശ്രദ്ധിച്ചു. ഇത് അവിശ്വസനീയമാംവിധം ശ്രദ്ധേയമാണ്, ”ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരത്തിനിടെ മോർഗൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു.
രണ്ട് കളികളിലും മികച്ച രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ് വേഗമേറിയ തുടക്കത്തിനു മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യൻ ബാറ്റര്‍മാർക്ക് തുടക്കങ്ങൾ വലിയ സ്കോറുകളാക്കി മാറ്റാൻ കഴിഞ്ഞേക്കില്ലെങ്കിലും, തുടക്കം മുതൽ വലിയ ഷോട്ടുകൾ കളിച്ച് മികച്ച സ്കോറിലേക്ക് അവസാനം ടീം എത്തുന്നു
യു.എ.ഇയിൽ നടന്ന ടി20 ലോകകപ്പിലെ തോൽവിയിലേക്ക് നയിച്ചത് ഇന്ത്യയുടെ യാഥാസ്ഥിതിക സമീപനമാണെന്ന് കഴിഞ്ഞ മത്സരത്തിനിടെ മോർഗൻ ചൂണ്ടിക്കാട്ടിയിരുന്നു. കളിയുടെ ഈ ഭാഗത്ത് അവർ വ്യക്തമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അവരുടെ മാനസികാവസ്ഥ മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ കാര്യം ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിൽ അവർ കൊണ്ടുവന്ന ഈ കുറവായിരുന്നു. ഇന്ത്യയുടെ ഓരോ ബാറ്റര്‍മാരും ഇംഗ്ലണ്ടിന്റെ ബൗളർമാരെ ആക്രമണത്തോടെ നേരിട്ടു, ഇത് മുന്‍ ഇന്ത്യന്‍ ടീമുകളില്‍ കണ്ടട്ടില്ലാ, ”സതാംപ്ടണിൽ നടന്ന ആദ്യ ടി 20യിൽ മോർഗൻ പറഞ്ഞു.