സ്ലോ ബോൾ സൂപ്പർ യോർക്കർ!! അത്ഭുത ബോളില്‍ അമ്പരന്ന് ഇംഗ്ലണ്ട് ബാറ്റര്‍

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ടി :20യിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ടീം നേടിയത് വമ്പൻ ടോട്ടൽ. രണ്ട് കളികളിൽ നിന്നും വ്യത്യസ്തമായി ആദ്യം ബാറ്റിംഗ് ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ട് ടീം 20 ഓവറിൽ ഏഴ് വിക്കെറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 215 റൺസ്‌. ഇംഗ്ലണ്ട് ടീമിനായി ബാറ്റ്‌സ്മാന്മാർ എല്ലാം തന്നെ തിളങ്ങിയപ്പോൾ ഇന്ത്യൻ ബൗളിംഗ് നിരയിൽ ഏറ്റവും അധികം നിരാശ സമ്മാനിച്ചത് ഉമ്രാൻ മാലിക്ക്. താരം നാല് ഓവറിൽ വഴങ്ങിയത് 56 റൺസ്‌. ഇംഗ്ലണ്ട് മണ്ണിലെ റെക്കോർഡ് റൺസ്‌ ചേസ് തന്നെയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ഇംഗ്ലണ്ട് ടീമിന് ഒരിക്കൽ കൂടി നായകനായ ജോസ് ബട്ട്ലറുടെ വിക്കെറ്റ് തുടക്കത്തിൽ നഷ്ടമായപ്പോൾ ശേഷം എത്തിയ മലാൻ തന്റെ വെടിക്കെട്ട്‌ പ്രകടനം ഒരിക്കൽ കൂടി ആവർത്തിച്ചു.റോയ് 27 റൺസ്‌ നേടിയപോൾ മലാൻ വെറും 39 ബോളിൽ 6 ഫോറും 5 സിക്സും അടക്കം 77 റൺസ്‌ അടിച്ചപ്പോൾ അവസാന ഓവറുകളിൽ ലിവിങ്സ്റ്റൻ (42 റൺസ്‌ ), ഹാരി ബ്രൂക്ക്‌ (19 റൺസ്‌ ) എന്നിവർ ഇംഗ്ലണ്ട് ടോട്ടൽ 210 കടത്തി.

അതേസമയം ഇന്നതെ കളിയിൽ എല്ലാവരെയും ഞെട്ടിച്ചത് പേസർ ഹർഷൽ പട്ടേൽ. 4 ഓവറിൽ വെറും 35 റൺസ്‌ വഴങ്ങിയ താരം രണ്ട് വിക്കറ്റുകൾ വീഴ്ത്തി. താരം എറിഞ്ഞ മനോഹരമായ ഒരു സ്ലോ ബോളാണ് ഇപ്പോൾ തരംഗമായി മാറുന്നത്.

ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ഫിലിപ്പ് സാൾട്ടിന്‍റെ വിക്കെറ്റ് ആണ് താരം മനോഹരമായ ഒരു സ്ലോ ബോളിൽ കൂടി വീഴ്ത്തിയത്. ഹർഷൽ പട്ടേൽ ഈ ഒരു സ്ലോ യോർക്കർ ഒരു തരത്തിലും ബാറ്റ്‌സ്മാന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഹർഷൽ പട്ടേലിന്‍റെ ഈ സ്ലോ ബോൾ ഇംഗ്ലണ്ട് താരത്തിന്‍റെ സ്റ്റംപ് തെറിപ്പിച്ചു.