എല്ലാവരുടേയും പ്രിയപ്പെട്ട താരങ്ങള്‍ ദിനേശും സഞ്ചുവും. മത്സര ശേഷം ഹാര്‍ദ്ദിക്ക് പാണ്ട്യ

ഡബ്ലിനില്‍ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അയർലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. പുതിയ ക്യാപ്റ്റനും പുതിയ കോച്ചുമായി എത്തിയ ഇന്ത്യക്ക് ആദ്യ പരമ്പര വിജയിക്കാനായി കഴിഞ്ഞു.

സഞ്ജു സാംസണും ദീപക് ഹൂഡയും ചേർന്ന് രണ്ടാം വിക്കറ്റിൽ ഉയര്‍ത്തിയ 176 റൺസിന്റെ കൂട്ടുകെട്ടിലൂടെയാണ് ഇന്ത്യയുടെ ഇന്നിംഗ്‌സ് 225/7 ലെത്തിയത്. സഞ്ജു സാംസൺ തന്റെ കന്നി ടി20 അർദ്ധ സെഞ്ച്വറിയും 42 പന്തിൽ 9 ഫോറും 4 സിക്‌സും സഹിതം 77 റൺസെടുത്ത് പുറത്തായി. ദീപക്ക് ഹൂഡ തന്റെ ആദ്യ ടി20 സെഞ്ചുറി നേടി, 9 ഫോറും 6 സിക്സും സഹിതം 104 റൺസാണ് നേടിയത്. സുരേഷ് റെയ്‌ന, രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവർക്ക് ശേഷം ടി20യിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറി.

FB IMG 1656475180528

മത്സരം അവസാനിച്ചതിന് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വളരെ സന്തോഷവാനായാണ് കാണപ്പെട്ടത്.

“സത്യം പറഞ്ഞാല്‍ ഒട്ടും ആശങ്കയുണ്ടായിരുന്നില്ലാ. സമ്മർദ്ദം അകറ്റി നിർത്താൻ ഞാൻ ആഗ്രഹിച്ചു,  ഉംറാന് പേസ് ഉള്ളതിനാൽ ഞാൻ അവനെ പിന്തുണച്ചു. അവന്റെ വേഗതയിൽ, അടിക്കാൻ പ്രയാസമാണ്. ” അയര്‍ലണ്ടിന്‍റെ പക്കലുള്ളത് അവര്‍ കാണിച്ചു തന്നു. അവർ അത്ഭുതകരമായ ഷോട്ടുകൾ കളിച്ചു. മത്സര ശേഷം ഹാര്‍ദ്ദിക്ക് പറഞ്ഞു.

341768

മത്സരം കാണാനെത്തിയ ആരാധകരുടെ പിന്തുണ ഇന്ത്യന്‍ ക്യാപ്റ്റനെ അതിശയിപ്പിച്ചു. ” അവരുടെ പ്രിയപ്പെട്ട താരങ്ങള്‍ ദിനേശും സഞ്ജുവും ആയിരുന്നു. ലോകത്തിന്റെ ഈ ഭാഗത്തും ക്രിക്കറ്റ് അനുഭവിച്ചറിയുന്നത് നല്ലതാണ്. ആരാധകരോട് നന്ദി പറയുന്നു ” ഹാര്‍ദ്ദിക്ക് പറഞ്ഞു.

Sanju vs ireland

ഇന്ത്യന്‍ ക്യാപ്റ്റനായി ഹാര്‍ദ്ദിക്കിന്‍റെ ആദ്യ മത്സരം കൂടിയാണ്. ” കുട്ടിക്കാലത്ത്, രാജ്യത്തിനു വേണ്ടി കളിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതേ സമയം, ലീഡ് ചെയ്യുന്നതും ആദ്യ വിജയവും ഇപ്പോൾ ആദ്യ പരമ്പര വിജയവും സ്പെഷ്യലാണ്. ഹൂഡയുടെ ബാറ്റിംഗിലും സന്തോഷമുണ്ട്. ഒപ്പം ഉംറാനും.” ഹാര്‍ദ്ദിക്ക് പറഞ്ഞു നിര്‍ത്തി.

Previous articleസെഞ്ചുറിയുമായി ദീപക്ക് ഹൂഡ. റെക്കോഡ് നേട്ടവും സ്വന്തം
Next articleസഞ്ചു എന്റെ കുട്ടികാലത്തെ കൂട്ടുകാരന്‍ : ദീപക് ഹൂഡ