സഞ്ചു എന്റെ കുട്ടികാലത്തെ കൂട്ടുകാരന്‍ : ദീപക് ഹൂഡ

അയർലാൻഡിനെതിരായ രണ്ടാം ടി :20യിൽ മിന്നും ജയവുമായി ഇന്ത്യൻ ടീം. അവസാന ബോൾ വരെ ആവേശം നീണ്ടുനിന്ന കളിയിൽ ത്രില്ലിംഗ് ജയമാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. ഇന്ത്യയുടെ 225 റൺസ്‌ ടോട്ടലിലേക്ക് കുതിച്ച അയർലാൻഡ് ടീം ഒരുവേള അട്ടിമറി ജയം നേടുമെന്ന് തോന്നിപ്പിപ്പിച്ചെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളിംഗ് നിര മികവിലേക്ക് എത്തി. മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ ദീപക് ഹൂഡ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി. കൂടാതെ ഒന്നാം ടി :20യിലും നിർണായകമായ 47 റൺസ്‌ അടിച്ച താരം മാൻ ഓഫ് ദി സീരീസ് പുരസ്‌കാരത്തിനും അർഹനായി.

അതേസമയം ഇന്നലെ മത്സരശേഷം തന്റെ ഈ ഒരു കന്നി അന്താരാഷ്ട്ര സെഞ്ച്വറിയെ കുറിച്ച് വാചാലനായ ദീപക് ഹൂഡ തനിക്ക് ഒപ്പം മികച്ച ബാറ്റിംഗ് പുറത്തെടുത്ത സഞ്ജുവിനെയും പുകഴ്ത്തി. മത്സരത്തിൽ 104 റൺസ്‌ അടിച്ച ദീപക് ഹൂഡ അന്താരാഷ്ട്ര ടി :20യിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി മാറി. 176 റൺസാണ് ദീപക് ഹൂഡ : സഞ്ജു സാംസൺ ജോഡി രണ്ടാം വിക്കറ്റിൽ അടിച്ചെടുത്തത്. ഏതൊരു വിക്കറ്റിലും ടി :20യിൽ ഇത്‌ ഇന്ത്യൻ റെക്കോർഡാണ്.

sanju partnership

“ഞാൻ മികച്ച ഒരു ഐപിൽ ശേഷമാണ് എത്തുന്നത്. അതിനാൽ തന്നെ മികച്ച ആത്മവിശ്വാസത്തിലാണ്. ആ ഒരു മികവ് വീണ്ടും മുന്നോട്ട് കൊണ്ടുപ്പോപോകാനാണ് ഞാൻ ആഗ്രഹിച്ചത്. ബാറ്റിങ് ഓർഡറിലെ സ്ഥാനകയറ്റം ഞാൻ എൻജോയ് ചെയ്യുന്നുണ്ട് ” ദീപക് ഹൂഡ വിശദമാക്കി.

IMG 20220628 WA0039

സഞ്ജുവുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് കൂടി ദീപക് ഹൂഡ വാചാലനായി. ” സഞ്ജുവും ഞാനും കുട്ടികാലം മുതലേ നല്ല ഫ്രണ്ട്‌സ് ആണ്. ഞങ്ങൾ ഒരുമിച്ചാണ് അണ്ടർ 19 അടക്കമുള്ള തലങ്ങളിൽ കളിച്ചത്. അതിനാൽ തന്നെ ഞാൻ സഞ്ജുവും ഒപ്പമുള്ള ബാറ്റിങ് ഇഷ്ടപെടുന്നു ” ദീപക് ഹൂഡ തുറന്ന് പറഞ്ഞു.

ഇരുവരും ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് ആദ്യമായല്ല. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2014ല്‍ നടന്ന അണ്ടര്‍-19 ലോകകപ്പ് ടീമില്‍ രണ്ട് പേരും ഒരുമിച്ച് കളിച്ചിരുന്നു. സഞ്ജു യുവ ഇന്ത്യയുടെ ഉപനായകനായിരുന്നു. ഹൂഡ ടീമിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറും. ടൂര്‍ണമെന്റില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായെങ്കിലും സഞ്ജുവും ഹൂഡയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.