സെഞ്ചുറിയുമായി ദീപക്ക് ഹൂഡ. റെക്കോഡ് നേട്ടവും സ്വന്തം

മറ്റൊരു ടി :20 ക്രിക്കറ്റ്‌ പരമ്പര കൂടി സ്വന്തമാക്കി ഇന്ത്യൻ ടീം. അയർലാൻഡിനെതിരായ രണ്ടാം ടി :20യിൽ നാല് റൺസ്‌ ജയം സ്വന്തമാക്കിയാണ് ഹാർദിക്ക് പാണ്ട്യയും സംഘവും പരമ്പര 2-0ന് സ്വന്തമാക്കിയത്. നേരത്തെ ഒന്നാം ടി :20യിലും ടീം ഇന്ത്യ ജയം പിടിച്ചെടുത്തിരുന്നു. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ പേസർ ഉമ്രാൻ മാലിക്കിന്‍റെ ഓവറിലൂടെയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നേരത്തെ ഹൂഡയുടെ സെഞ്ച്വറിയും സഞ്ജു സാംസൺ നേടിയ ഫിഫ്റ്റിയുമാണ് ടീം ഇന്ത്യക്ക് 225 എന്നുള്ള വമ്പൻ ടോട്ടൽ സമ്മാനിച്ചത്. കളിയിലെ മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് സീരീസും ദീപക് ഹൂഡ തന്നെ.

തന്റെ അഞ്ചാമത്തെ മാത്രം ടി :20 മത്സരം കളിച്ച താരം അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ആദ്യത്തെ ടി :20 സെഞ്ച്വറി നേട്ടത്തിനാണ് അവകാശിയായത്.വെറും 57 ബോളിൽ 9 ഫോറും 6 സിക്സും അടക്കമാണ് താരം 104 റൺസിലേക്ക് എത്തിയത്. മലയാളി താരം സഞ്ജു സാംസൺ (77 റൺസ്‌ )ഒപ്പം റെക്കോർഡ് പാർട്ണഷിപ്പ് സൃഷ്ടിച്ച ശേഷമാണ് താരം മടങ്ങിയത്.കളിയിൽ ഉടനീളം അയർലാൻഡ് എതിരെ അധിപത്യം സ്ഥാപിച്ച ദീപക് ഹൂഡ ചില അപൂർവ്വ നേട്ടങ്ങൾക്കും അവകാശിയായി.ടി :20 ക്രിക്കറ്റിൽ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി ദീപക് ഹൂഡ ഇന്നലെ മാറി. തന്റെ അഞ്ചാമത്തെ മാത്രം അന്താരാഷ്ട്ര ടി :20 മാച്ചിലാണ് ദീപക് ഹൂഡ ഈ നേട്ടത്തിലേക്ക് എത്തിയത്.

341768

സഞ്ജുവിനൊപ്പം ടി :20 ക്രിക്കറ്റിലെ തന്നെ ഏതൊരു വിക്കറ്റിലെയും റെക്കോർഡ് പാർട്ണർഷിപ്പ് സൃഷ്ടിക്കാനും ദീപക് ഹൂഡക്ക്‌ കഴിഞ്ഞു.കൂടാതെ അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ നാലാമത്തെ ഇന്ത്യൻ താരമായ ദീപക് ഹൂഡ ഈ ലിസ്റ്റിൽ രോഹിത് ശർമ്മ, സുരേഷ് റെയ്ന, ലോകേഷ് രാഹുൽ എന്നിവരുടെ ലിസ്റ്റിലേക്ക് എത്തി.

FB IMG 1656438404650

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന നൂറാമത്തെ ഇന്ത്യൻ താരമായി ദീപക് ഹൂഡ മാറി.(മൂന്ന് ഫോർമാറ്റുകളിൽ നിന്നും )1933 ലാല അമർനാഥാണ്‌ ആദ്യമായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ