ഇത് ട്വന്റി20 മോഡൽ തൂക്കിയടി. തകർപ്പൻ റെക്കോർഡ് പേരിൽ ചേർത്ത് ഹിറ്റ്മാനും ജയിസ്വാളും

റെക്കോർഡുകൾ തകർത്തെറിഞ്ഞ് രോഹിത് ശർമയും ജെയിസ്വാളും. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഒരു ട്വന്റി20 മോഡൽ ബാറ്റിംഗ് പ്രകടനമാണ് ജെയിസ്വാളും രോഹിത് ശർമയും കാഴ്ചവയ്ക്കുന്നത്. മത്സരത്തിൽ ശക്തമായ ഒരു ലീഡ് കണ്ടെത്താനായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഇരുവരും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയിരിക്കുന്നത്. ആദ്യ ബോൾ മുതൽ ഒരു ട്വന്റി20 പോലെ അടിച്ചുതകർത്താണ് ഇരുവരും കളം നിറഞ്ഞത്. ഒരു ടെസ്റ്റ് മത്സരം എന്ന് വിൻഡിസ് ബോളർമാർ പോലും ഒരു നിമിഷം മറന്നു പോകുന്ന ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ഓപ്പണർമാർ നടത്തിയത്.

ഈ ബാറ്റിംഗ് വെടിക്കെട്ടിലൂടെ തകർപ്പൻ റെക്കോർഡ് ആണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും വേഗതയേറിയ ഓപ്പണിംഗ് 50 റൺസ് കൂട്ടുകെട്ടാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്. ആദ്യ ബോൾ മുതൽ ഇരുവരും അടിച്ചുതകർത്തപ്പോൾ ഇന്നിംഗ്സിൽ ഇന്ത്യ വെറും 33 പന്തുകളിലാണ് 50 റൺസ് പൂർത്തിയാക്കിയത്. ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഇത്ര വേഗത്തിൽ 50 റൺസ് പൂർത്തിയാക്കുന്നത് ഇത് ആദ്യമാണ്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വളരെ പതിഞ്ഞ താളത്തിൽ തന്നെയായിരുന്നു ഇരുവരും കളിച്ചത്. എന്നാൽ അതിനു വിപരീതമായ ബാറ്റിംഗ് പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ കാണുന്നത്.

Fastest opening 50 runs stand for India

  • 33 Balls – YBK Jaiswal, RG Sharma vs West Indies 2023
  • 43 Balls – G Gambhir, V Sehwag vs South Africa 2010
  • 51 Balls – G Gambhir, V Sehwag vs West Indies 2011

മുൻപ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 438 റൺസ് ആണ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ നേടിയത്. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ഇന്ത്യയുടെ ഈ തേരോട്ടം. ആദ്യ ഇന്നിങ്സിൽ കോഹ്ലി 206 പന്തുകൾ നേരിട്ട് 121 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് വളരെ പതിയെയാണ് ആരംഭിച്ചത്. ഒരു സമയത്ത് വിൻഡീസ് മികച്ച സ്കോറിലെത്തും എന്ന് പോലും കരുതിയിരുന്നു. എന്നാൽ മത്സരത്തിന്റെ നാലാം ദിവസം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് വെസ്റ്റിൻഡീസ് ബാറ്റർമാരെ എറിഞ്ഞിടുകയായിരുന്നു. ഇന്നിംഗ്സിൽ സിറാജ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.

ശേഷം മികച്ച ഒരു വിജയലക്ഷ്യം വെസ്റ്റിൻഡീസ് ബാറ്റർമാരുടെ മുൻപിലേക്ക് വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. അതിന് ആവശ്യമായ തുടക്കമാണ് രോഹിതും ജയിസ്വാളും നൽകിയിരിക്കുന്നത്. നാലാം ദിവസം ഒരു വമ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് എത്രയും വേഗം വിൻഡിസിന് മുൻപിലേക്ക് വലിയ ലക്ഷ്യം വെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അവസാനദിവസം പിച്ച് ബോളിങ്ങിന് കൂടുതൽ അനുകൂലമായി മാറിയാൽ അത് ഇന്ത്യയ്ക്ക് സഹായകരമാവും.

Previous articleവിൻഡിസിന്റെ കോട്ടകൾ തകർത്ത് സിറാജ്. 47 റൺസിനിടെ 6 വിക്കറ്റ്. ഇന്ത്യൻ തേരോട്ടം.
Next article30കാരനെയിറക്കി എമർജിങ് ഏഷ്യകപ്പ്‌ തട്ടിയെടുത്ത് പാകിസ്ഥാൻ. വിമർശനങ്ങളുമായി ഇന്ത്യൻ ആരാധകർ