പേസ് ഞങ്ങൾ ഉപയോഗിക്കും : ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി എൽഗർ

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റ്‌ മത്സരത്തിൽ ആരാകും ജയിക്കുക എന്നത് അപ്രവചനീയമാണ്. ഒന്നാം ടെസ്റ്റ്‌ മത്സരത്തിൽ ചരിത്ര ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയിൽ മുന്നിലേക്ക് എത്തിയപ്പോൾ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഏറെ ആധികാരിക ജയം നേടിയാണ് സൗത്താഫ്രിക്കൻ ടീമിന്റെ തിരിച്ചുവരവ്.

നാളെ ആരംഭം കുറിക്കുന്ന മൂന്നാമത്തെ ടെസ്റ്റിൽ ജയിച്ച് പരമ്പരയും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിലെ നിർണായകമായ പോയിന്റുകളുമാണ് ഇരു ടീമുകളും തന്നെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ടീമിനോപ്പം വിരാട് കോഹ്ലി കൂടി എത്തുമ്പോൾ നായകൻ ഡീൻ എൽഗർ അടക്കമുള്ള ബാറ്റിങ് നിര ഫോമിലേക്ക് ഉയർന്നത് സൗത്താഫ്രിക്കൻ ടീമിന് ആശ്വാസമാണ്. മൂന്നാം ടെസ്റ്റ്‌ നടക്കുന്ന കേപ്ടൗണിൽ കാര്യങ്ങൾ ടീം ഇന്ത്യക്ക് അനുകൂലമല്ല. സ്വിങ് ആൻഡ് പേസ് ബൗളർമാരെ വളരെ അധികം തുണക്കുന്ന ഈ പിച്ചിൽ ഇന്ത്യൻ ടീമിന് ഒരു ടെസ്റ്റിലും ജയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇപ്പോൾ കേപ്ടൗൺ ട്രാക്കിനെ കുറിച്ചും സൗത്താഫ്രിക്കൻ പേസ് ബൗളർമാരുടെ മികവിനെ കുറിച്ചും എതിരാളികൾക്ക്‌ മുന്നറിയിപ്പ് നൽകുകയാണ് നായകനായ ഡീൻ എൽഗർ. സൗത്താഫ്രിക്കൻ ടീമിന്റെ ഏറ്റവും വലിയ സുഹൃത്താണ് പേസ് പട എന്നും പറഞ്ഞ ഡീൻ എൽഗർ മൂന്നാം ടെസ്റ്റിൽ തീർച്ചയായും ജയിക്കാനായി എല്ലാ പോരാട്ടവും നടത്തുമെന്നും തുറന്ന് പറഞ്ഞു.”മൂന്നാം ടെസ്റ്റ്‌ മത്സരവും ടീം സൗത്താഫ്രിക്കക്ക്‌ നിർണായകമാണ്. രണ്ടാം ടെസ്റ്റിൽ കളിച്ച അതേ രീതിയിൽ തന്നെ കളിക്കാൻ കഴിഞ്ഞാൽ ഞങ്ങൾക്ക് ജയവും ഉറപ്പാണ്.കേപ്ടൗൺ ടെസ്റ്റിലും ഞങ്ങളുടെ ഏറ്റവും മികച്ച സുഹൃത്ത് പേസ് തന്നെയാകും. അക്കാര്യത്തിൽ സംശയം വേണ്ട ” എൽഗർ വാചാലനായി.

ഈ ടെസ്റ്റ്‌ പരമ്പരയിൽ തന്നെ പേസർമാർക്ക് ഏറ്റവും അധികം സപ്പോർട്ട് ലഭിക്കുക്ക കേപ്ടൗണിലെ പിച്ചിൽ നിന്നും തന്നെയാകും. കേപ്ടൗൺ ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യക്ക് എതിരെ മറ്റൊരു പേസ് ബൗളറെ കൂടി പ്ലേയിംഗ്‌ ഇലവനിൽ ഉൾപെടുത്താനായിട്ടുള്ള ആലോചനകൾ സൗത്താഫ്രിക്കൻ ടീം ക്യാമ്പിൽ സജീവമാണ്. കൂടാതെ പരിക്കേറ്റ സിറാജിനു പകരം ടീം ഇന്ത്യ ഉമേഷ്‌ യാദവിനോ സ്റ്റാർ പേസർ ഇഷാന്ത് ശർമ്മക്കൊ അവസരം നൽകും .

Previous articleഇതില്‍ കാര്യമില്ലാ. ഇനി ഒരു 30 പോയിന്‍റ് കൂടി ലഭിക്കാനുണ്ട്. മത്സര ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് പറയുന്നു.
Next articleആദരവുമായി ബംഗ്ലാദേശ് താരങ്ങള്‍ :അവസാന ടെസ്റ്റിൽ വൈകാരിക നിമിഷങ്ങൾ