ഈ ലീഗുകൾ ക്രിക്കറ്റിന് ഭീഷണി :ചർച്ചയായി ഡ്യൂപ്ലസിസിന്റെ വാക്കുകൾ

ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം വളരെ സുപരിചിതനാണ് മുൻ സൗത്താഫ്രിക്കൻ നായകനും പ്രശസ്ത ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ ഫാഫ് ഡ്യൂപ്ലസിസ്. ഇപ്പോൾ ഒരു ആഭിമുഖത്തിൽ താരം പങ്കുവെച്ച വാക്കുകളാണ് ക്രിക്കറ്റ്‌ ലോകത്ത് വ്യാപക ചർച്ചയായി മാറുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലും ഇന്ന് ക്രിക്കറ്റ്‌ ലീഗുകളുണ്ട്. ഇന്ത്യയിൽ ബിസിസിഐ സംഘടിപ്പിക്കുന്ന ഐപിൽ പോലെ ബിഗ്ബാഷ്, പാകിസ്ഥാൻ സൂപ്പർ ലീഗ് അടക്കമുള്ളവ വളരെ താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റുകളാണ് . ഇത്തരം ലോകോത്തര നിലവാരമുള്ള ടൂർണമെന്റുകൾ കൂടുതൽ അവസരം യുവ താരങ്ങൾക്ക് നൽകുമെന്നാണ് മിക ക്രിക്കറ്റ്‌ പണ്ഡിതരുടെയും പൊതുവായ വിലയിരുത്തൽ

പക്ഷേ ഇത്തരം ലീഗുകൾ ഭാവിയിൽ ക്രിക്കറ്റിന് ഭീഷണിയാകുമെന്നാണ് ഇപ്പോൾ ഫാഫ് ഡ്യൂപ്ലസിസ് തുറന്ന് പറയുന്നത്.ഇത്തരത്തിൽ T:20 ക്രിക്കറ്റ്‌ ലീഗുകൾ ഭാവിയിലെ അന്താരാഷ്ട്ര ക്രിക്കറ്റിന് വെല്ലുവിളിയാകാം എന്നും ഡ്യൂപ്ലസിസ് വിമർശനം ഉന്നയിക്കുന്നു.

“പണ്ട് തുടക്ക കാലത്ത് ഏതാനും ചില ലീഗുകളും ഒപ്പം രാജ്യന്തര ക്രിക്കറ്റ്‌ പരമ്പരകളുമാണ് നടന്നിരുന്നത് പക്ഷേ തുടക്ക കാലത്ത് രണ്ടോ മൂന്നോ ടി :20 ലീഗുകൾ ആയിരുന്നത് ഇപ്പോൾ ഏഴ് വരെ ഒരു വർഷം എന്നൊരു കണക്കിൽ നീണ്ടിരിക്കുന്നു. ഇപ്പോൾ വർഷം മുഴുവൻ ലീഗ് കളികൾ എന്നൊരു മോശം അവസ്ഥ പോലെയാണ് ഒരുപക്ഷേ കുറച്ച് വർഷം കഴിയുമ്പോൾ ലീഗുകൾ എണ്ണം ഇനിയും വർധിച്ച് ഫുട്ബോൾ പോലെ ലീഗുകൾ മാത്രം കളിക്കുന്ന അവസ്ഥയും ഒപ്പം ചില ഐസിസി ടൂർണമെന്റുകൾ മാത്രമാകാം.” ഡ്യൂപ്ലസിസ് മുന്നറിയിപ്പ് നൽകി.

“ലീഗുകൾ ഓരോ വർഷം കഴിയുംതോറും ശക്തമാകുന്നു. ഒപ്പം ചില താരങ്ങൾ ഇത്തരം ലീഗുകളിലേക്ക് മാത്രമായി ചുരുങ്ങുന്നുണ്ട്.ചില താരങ്ങൾ വളരെ സ്വതന്ത്രരായി കളിക്കാൻ ആഗ്രഹിക്കുന്നു പക്ഷേ ഇത് ടീമുകൾക്ക് വലിയൊരു നഷ്ടമാണ്.ഇനിയെങ്കിലും ഇത്തരം കാര്യം വിശദമായി പഠിച്ച് ലീഗികളും ഒപ്പം ടീമിന്റെ അന്തരാഷ്ട്ര മത്സരങ്ങളും തമ്മിൽ ഒരു സന്തുലിത അവസ്ഥ വരണം “താരം അഭിപ്രായം വിശദമാക്കി.

Previous articleആദ്യ ഐസിസി കിരീടം അത് കോഹ്ലി ഏറെ ആഗ്രഹിക്കുന്നുണ്ട് :ഇന്ത്യൻ നായകന് പിന്തുണയുമായി ബ്രറ്റ് ലീ
Next articleആ വിക്കറ്റ് വീഴ്ത്തുക എന്റെ സ്വപ്നം : ചേതൻ സക്കറിയ മനസ്സ് തുറക്കുന്നു