ആ വിക്കറ്റ് വീഴ്ത്തുക എന്റെ സ്വപ്നം : ചേതൻ സക്കറിയ മനസ്സ് തുറക്കുന്നു

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ കണ്ടെത്തൽ എന്ന് ക്രിക്കറ്റ്‌ ലോകം വിലയിരുത്തിയ താരമാണ് ചേതൻ സക്കറിയ. അതിരൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസ് ടീമിലെ പ്രധാന ബൗളറായിരുന്നു ചേതൻ സക്കറിയ. ഇടംകയ്യൻ ബൗളിങാൻ ഏറെ ആരാധകരെ സൃഷ്ടിച്ച താരം വളരെ ഏറെ പ്രശംസ മുൻ താരങ്ങളിൽ നിന്ന് അടക്കം നേടിയിരുന്നു.മുൻപ് ബാംഗ്ലൂർ ടീമിൽ നെറ്റ് ബൗളറായിരുന്നു താരത്തെ ഇത്തവണത്തെ ഐപിൽ ലേലത്തിൽ രാജസ്ഥാൻ ടീം സ്‌ക്വാഡിൽ എത്തിച്ചു.

സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്നായി താരം ഏഴ് വിക്കറ്റുകൾ വീഴ്ത്തി. ഒപ്പം പുതിയ പന്തിലും അവസാന ഡെത്ത് ഓവറുകളിലും റൺസ് അധികം എതിർ ടീമിന് വഴങ്ങാതെ പന്തെറിഞ്ഞ സക്കറിയ തന്റെ സ്വപ്നമായ വിക്കറ്റ് ഏതെന്ന് ഇപ്പോൾ തുറന്ന് പറയുകയാണ്.ചെന്നൈ സൂപ്പർ കിങ്സ് എതിരായ കളിയിൽ ഇതിഹാസ താരം ധോണിയുടെ വിക്കറ്റ് താരം വീഴ്ത്തിയിരുന്നു.

പക്ഷേ തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം ഇന്ത്യൻ നായകൻ കോഹ്ലിയുടെ വിക്കറ്റ് നേടുകയെന്നതാണ് എന്ന് ചേതൻ സക്കറിയ വെളിപ്പെടുത്തുന്നു.”വിരാട് ഭയ്യാ വിക്കറ്റ് നേടുകയാണ് എന്റെ ആഗ്രഹം. അദ്ദേഹത്തെ പോലെ ഒരു ബാറ്റ്സ്മാൻ എതിരെ മനോഹരമായി പന്ത് എറിയുക ഒപ്പം അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തുക എന്നത് എല്ലാം ഏതൊരു ബൗളർക്കും വലിയൊരു നേട്ടമാണ്.അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തുന്ന മനോഹരമായ ഒരു നിമിഷത്തിനായിട്ടാണ് ഞാൻ ഇപ്പോൾ കാത്തിരിക്കുന്നത് “യുവതാരം തന്റെ അഭിപ്രായം വ്യക്തമാക്കി.

വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ശൈലിയെ കുറിച്ചും സക്കറിയ വാചാലനായി. “ഇന്ന് ലോകത്തിലെ മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്ലിയാണ്. അദ്ദേഹത്തെ പോലെ ഒരു താരത്തെ പുറത്താക്കുക വലിയൊരു ആഗ്രഹമാണ്. ഓരോവേറിലെ തുടക്ക പന്തുകളിൽ ഡോട്ട് ബോൾ കളിച്ചാൽ പോലും തുടർ ബൗണ്ടറികൾ പായിച്ച് സ്കോർ അതിവേഗം ഉയർത്താനും കോഹ്ലിക്ക് സാധിക്കും “സക്കറിയ തന്റെ അനുഭവം വിശദമാക്കി