ആദ്യ ഐസിസി കിരീടം അത് കോഹ്ലി ഏറെ ആഗ്രഹിക്കുന്നുണ്ട് :ഇന്ത്യൻ നായകന് പിന്തുണയുമായി ബ്രറ്റ് ലീ

ലോകക്രിക്കറ്റിൽ വിരാട് കോഹ്ലിയെന്ന താരം കരിയറിൽ ഇതിനകം നേടിയ റെക്കോർഡുകൾ തന്നെ അദ്ദേഹത്തെ ഏറ്റവും മികച്ച ഒരു ബാറ്റ്സ്മാനായി ഏവർക്കും വിലയിരുത്താൻ ധാരാളം. ഏകദിന, ടെസ്റ്റ്, ടി :20 അടക്കം മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന ബാറ്റിംഗ് കാഴ്ചവെക്കുന്ന കോഹ്ലിക്ക് പക്ഷേ കരിയറിൽ ഏറ്റവും അധികം നേരിടേണ്ടി വന്നൊരു വിമർശനമാണ് നായകനായി ഇതുവരെ ഒരു കിരീടവും ഇന്ത്യൻ ടീമിലും ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിനായും നേടുവാൻ കഴിഞ്ഞില്ലയെന്നത്.പക്ഷേ ഇത്തരം ആക്ഷേപങ്ങൾ എല്ലാം കോഹ്ലി കരിയറിൽ മറികടക്കും എന്നാണ് മിക്ക ആരാധകരുടെയും പ്രതീക്ഷ.

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കരുത്തരായ കിവീസിനെ നേരിടുവാനിറങ്ങുമ്പോൾ ഇന്ത്യൻ ടീമും ഒപ്പം ക്രിക്കറ്റ്‌ ആരാധകരും വളരെയേറെ കാത്തിരിക്കുന്നത് വിരാട് കോഹ്ലിയുടെ ബാറ്റ് ചലിക്കുവാനുമാണ്. ഇപ്പോൾ നായകൻ വിരാട് കോഹ്ലിക്ക് പിന്തുണയുമായി രംഗത്ത് എത്തുകയാണ് മുൻ ഓസ്ട്രേലിയൻ പേസ് ബൗളർ ബ്രറ്റ് ലീ. കോഹ്ലിക്ക് ഏറ്റവും സന്തോഷം ലഭിക്കുക ഇത്തവണത്തെ പ്രഥമ ടെസ്റ്റ് ലോകകപ്പ് ജയിക്കുന്നതിലാകും എന്ന് പറഞ്ഞ ലീ താരത്തെ കുറിച്ച് ഏറെ വാചാലനായി

“ഒരു ഐസിസി ടൂർണമെന്റ് കിരീടം ഉയർത്തുവാൻ കോഹ്ലി ഉറപ്പായും ഏറെ ആഗ്രഹിക്കും.ക്രിക്കറ്റിൽ അനവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഇരുവരും ഇനി ഒരു ഐസിസി ട്രോഫി ആഗ്രഹിക്കും. ഉറപ്പായും കോഹ്ലിയെ പോലെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം നേടുവാൻ വില്യംസണും ആഗ്രഹിക്കും.കോഹ്ലി എന്നും ഒരു പ്രധാന താരമാണ്. അദ്ദേഹം കാഴ്ചവെക്കുന്ന പ്രകടനം വരാനിരിക്കുന്ന ഫൈനലിൽ സ്വാധീനം ചെലുത്തും. പക്ഷേ ഈ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യ ടീം ജയിച്ചാൽ അത് കോഹ്ലിയുടെ നായക മികവിലെ വലിയൊരു നേട്ടമാകും. അത് വലിയ മാനം നേടും “ബ്രറ്റ് ലീ അഭിപ്രായം വിശദമാക്കി.

Advertisements