ആദ്യ ടെസ്റ്റ് മഴക്ക് സ്വന്തം. ഇന്ത്യന്‍ വിജയം തട്ടിയെടുത്തു.

നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം മഴ മുടക്കി. അവസാന ദിവസം ഒന്‍പത് വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് 157 റണ്‍സ് കൂടി ഇന്ത്യക്ക് വേണ്ടപ്പോഴാണ് മഴ തടസ്സമായി നിന്നത്. 12 റണ്‍സ് വീതമെടുത്ത് ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മയുമാണ് ക്രീസിലുണ്ടായിരുന്നത്. ഒരു പന്ത് പോലും എറിയാന്‍ മഴമേഖങ്ങള്‍ സമ്മതിച്ചില്ലാ.

അവസാന ദിവസം മുഴവന്‍ കനത്ത മഴ പെയ്യുമെന്നായിരുന്നു കാലവസ്ഥാ പ്രവചനം. നോട്ടിംഗ്ഹാമില്‍ ഓറഞ്ച് അലര്‍ട്ടും കാലവസ്ഥാ വകുപ്പ് പുറപ്പെടുവ്വിച്ചിട്ടുണ്ട്.

ഒന്നാം ഇന്നിംഗ്സില്‍ 95 റണ്‍സ് ലീഡ് നേടിയ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ജോ റൂട്ടിന്‍റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് 303 റണ്‍സടിച്ചിരുന്നു.

റൂട്ട് ഒഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാനായില്ല. റൂട്ടിന്‍റെ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ആഗസ്റ്റ് 12 ന് ആരംഭിക്കും. ലോര്‍ഡ്സിലാണ് മത്സരം.

Previous articleവഴക്ക് കൂടി ബംഗ്ലാദേശ് താരവും മിച്ചൽ മാർഷും :ഒടുവിൽ മാസ്സ് സെലിബ്രേഷൻ
Next articleതകര്‍പ്പന്‍ തിരിച്ചു വരവിനു പിന്നിലെ കാരണം എന്ത് ? ജസ്പ്രീത് ബൂംറ വെളിപ്പെടുത്തുന്നു.