വഴക്ക് കൂടി ബംഗ്ലാദേശ് താരവും മിച്ചൽ മാർഷും :ഒടുവിൽ മാസ്സ് സെലിബ്രേഷൻ

ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ വമ്പൻ ചർച്ചാവിഷയമാണിപ്പോൾ ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീമിന്റെ ബംഗ്ലാദേശ് പര്യടനം. ടി :20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും തോറ്റ ഓസ്ട്രേലിയ നാലാം ടി :20യിൽ മിന്നും ജയം സ്വന്തമാക്കിയാണ് വിജയ വഴിയിലേക്ക് തിരികെ എത്തിയത്. ഇന്നലെ നടന്ന ത്രില്ലർ മത്സരത്തിൽ മൂന്ന് വിക്കറ്റ് ജയമാണ് ഓസ്ട്രേലിയ നേടിയത്. ലോ സ്കോറിങ് മത്സരത്തിൽ ഏറെ നിർണായകമായി മാറിയത് പക്ഷേ മൂന്നാം നമ്പറിൽ എത്തിയ ഓസ്ട്രേലിയൻ താരം ഡാൻ ക്രിസ്റ്റൻ ബാറ്റിങ് പ്രകടനമാണ്. നാലാം ഓവറിൽ ഷാക്കിബിന് എതിരെ 5 സിക്സ് പറത്തിയ ഡാൻ ക്രിസ്റ്റൻ നാലാം ടി :20 ഓസ്ട്രേലിയക്ക് അനുകൂലമാക്കി മാറ്റി.

അതേസമയം മത്സരത്തിൽ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ഞെട്ടിക്കുന്ന ഒരു സംഭവവും അരങ്ങേറി.മത്സരത്തിൽ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ഓസീസ് ടീമിലെ മിച്ചൽ മാർഷും ഒപ്പം ആതിഥേയ ടീമായ ബാംഗ്ലാദേശ് താരം ഷോറിഫുൾ ഇസ്ലാമും തമ്മിലാണ് രൂക്ഷമായ തർക്കം നടന്നത്. മത്സരത്തിൽ ആരാധകരെ എല്ലാം ആവേശത്തിലാക്കിയ ഒരു നീണ്ട തർക്കാമായിരുന്നു ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷും ബംഗ്ലാദേശ് ബൗളർ തമ്മിലായി നടന്നത് . ഓസ്ട്രേലിയൻ ടീം ബാറ്റിങ്ങിനിടയിൽ നിരവധി തവണ ഇവർ ഇരുവരും തമ്മിൽ പരസ്പരം ഏറ്റുമുട്ടി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചാരം നേടിയ ഇരുവരും തമ്മിൽ നടന്ന വാക്പോരാണ് ആരാധകരിലും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും ചർച്ചയായി മാറുന്നത്

ഓസ്ട്രേലിയൻ ടീമിനായി കഴിഞ്ഞ എല്ലാ ടി :20 മത്സരങ്ങളിലും ഗംഭീരമായ ബാറ്റിങ് പ്രകടനമാണ് മിച്ചൽ മാർഷ് പക്ഷേ പുറത്തെടുക്കുന്നത്. താരത്തിന്റെ വിക്കറ്റ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നുണ്ട് എന്ന് പല മത്സരങ്ങൾക്കും മുൻപായി എതിർ ടീം നായകൻ വിശദമാക്കിയിട്ടുണ്ട്.ഇന്നലെ 15 പന്തിൽ നിന്നും 11 റൺസ് മാത്രമാണ് മിച്ചൽ മാർഷിന് നേടുവാൻ സാധിച്ചത്. താരം ബംഗ്ലാദേശ് ഫാസ്റ്റ് ബൗളറുമായി ഏറെ തർക്കത്തിൽ പങ്കാളിയായി എങ്കിലുംപിന്നീട് മിച്ചൽ മാർഷിനെ പുറത്താക്കിയ ഷോറിഫുൾ ഇസ്ലാമും തന്റെ പ്രതികാരവും വീട്ടി. മാർഷിന്റെ വിക്കറ്റ് വീഴ്ത്തി അത് അഗ്രസ്സിവ് ശൈലിയിൽ ആഘോഷമാക്കുവാനും താരം പക്ഷേ മടിച്ചില്ല. മത്സരത്തിന് ഒപ്പം താരത്തിന്റെ സെലിബ്രേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കഴിഞ്ഞു.