നാലാം ദിനം കളി പിടിച്ച് ഇംഗ്ലണ്ട്. പരമ്പര സമനിലയാക്കാന്‍ റൂട്ട് – ബെയര്‍സ്റ്റോ കൂട്ടുകെട്ട്

Bairstow and root

ഇന്ത്യക്കെതിരെയുള്ള അവസാനത്തേയും അഞ്ചാമത്തെയും ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനു മേല്‍കൈ. ഒരു ദിവസവും 7 വിക്കറ്റും ബാക്കി നില്‍ക്കേ ഇംഗ്ലണ്ടിനു വിജയിക്കാന്‍ 118 റണ്‍സ് കൂടി വേണം. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന നിലയിലാണ്. 76 റണ്‍സുമായി ജോ റൂട്ടും 73 റണ്‍സുമായി ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസില്‍. പരമ്പര തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ടിനു ഈ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലാണ്.

378 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനു മികച്ച തുടക്കമാണ് ലഭിച്ചത്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും വേഗതയേറിയ ഓപ്പണിംഗ് സെഞ്ചുറി കൂട്ടുകെട്ടാണ് അലക്സ് ലീസും – സാക്ക് ക്രൗളിയും ചേര്‍ന്ന് നല്‍കിയത്. ചായക്ക് മുന്‍പ് സാക്ക് ക്രൗളിയെ പുറത്താക്കി (46) ജസ്പ്രീത് ബുംറ ബ്രേക്ക് ത്രൂ നല്‍കി. അതിനു ശേഷം ഇടവേളക്ക് ശേഷം ഒലി പോപ്പിനെ (0) ക്യാപ്റ്റന്‍ ബുംറ തന്നെ മടക്കി. തൊട്ടു പിന്നാലെ ഇല്ലാത്ത റണ്ണിനോടി അര്‍ദ്ധസെഞ്ചുറി നേടിയ അലക്സ് ലീസും (56) പുറത്തായി.

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.
342128

വിക്കറ്റ് നഷ്ടമില്ലാതെ 107 എന്ന നിലയില്‍ നിന്നും 109 ന് 3 എന്ന നിലയിലായി ഇംഗ്ലണ്ട്. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ബെയര്‍സ്റ്റോയും ജോ റൂട്ടും ചേര്‍ന്ന് 150 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് ഉയര്‍ത്തി. ജോ റൂട്ട് 112 പന്തില്‍ 9 ഫോര്‍ സഹിതമാണ് 76 റണ്‍സ് നേടി വേരുപോലെ ഉറച്ച് നിന്നത്. 87 പന്തില്‍ 8 ഫോറും 1 സിക്സിന്‍റെയും അകമ്പടിയോടെയാണ് ബെയര്‍സ്റ്റോയുടെ 72 റണ്‍സ്

342109

നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 245 റണ്‍സിനു എല്ലാവരും പുറത്തായി. 66 റണ്‍സ് നേടിയ ചേത്വേശര്‍ പൂജാരയാണ് ടോപ്പ് സ്കോററായത്. 57 റണ്‍സുമായി റിഷഭ് പന്ത് വിലപ്പെട്ട സംഭാവന നല്‍കി. വാലറ്റത്ത് നിന്നും കാര്യമായ സംഭാവനകള്‍ വരാഞ്ഞതോടെ ഇന്ത്യന്‍ സ്കോര്‍ 250 കടന്നില്ലാ. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്ക്സ് 4 വിക്കറ്റ് വീഴ്ത്തി. ബ്രോഡ്, പോട്സ്, എന്നിവര്‍ രണ്ടും ജാക്ക് ലീച്ച്, ജയിംസ് ആന്‍ഡേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Scroll to Top