രണ്ടാം ഇന്നിംഗ്സില്‍ ഫിഫ്റ്റി. 72 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് റിഷഭ് പന്ത്

Rishab pant fifty

ഇംഗ്ലണ്ടിനെതിരെയുള്ള പുനംക്രമീകരിച്ച അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ 377 റണ്‍സാണ് വിജയലക്ഷ്യം ഉയര്‍ത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 245 റണ്‍സിനു എല്ലാവരും പുറത്താവുകയായിരുന്നു. 66 റണ്‍സ് നേടിയ ചേത്വേശര്‍ പൂജാരയാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ടോപ്പ് സ്കോററായത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയോടെ ഇന്ത്യയെ രക്ഷിച്ച റിഷഭ് പന്ത് രണ്ടാം ഇന്നിംഗ്സില്‍ ഫിഫ്റ്റി നേടി.

നാലാം ദിനത്തില്‍ 76 പന്തുകളില്‍ നിന്നാണ് റിഷഭ് പന്ത് ഫിഫ്റ്റി തികച്ചത്. 57 റണ്‍സുമായി ജാക്ക് ലീച്ചിന്‍റെ പന്തിലാണ് താരം പുറത്തായത്. എട്ടു ഫോറുകളും നേടി. മത്സരത്തില്‍ നിരവധി റെക്കോഡുകളാണ് റിഷഭ് പന്ത് നേടിയത്.

342109

ആദ്യ ഇന്നിംഗ്സില്‍ 146 ഉം രണ്ടാം ഇന്നിംഗ്സില്‍ 57 റണ്‍സും നേടിയ റിഷഭ് പന്ത് , മത്സരത്തില്‍ മൊത്തം 203 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് മണ്ണില്‍ ഒരു വിക്കറ്റ് കീപ്പര്‍ താരം ഒരു മത്സരത്തില്‍ നേടിയ ഏറ്റവും കൂടുതല്‍ റണ്‍സാണ് റിഷഭ് പന്ത് ഇന്ന് നേടിയത്. 1950 ല്‍ ക്ലെയ്ഡ് വാല്‍ക്കോട്ടിന്‍റെ 182 റണ്‍സ് എന്ന റെക്കോഡാണ് റിഷഭ് പന്ത് മറികടന്നത്. അന്ന് വിന്‍ഡീസ് താരം 14 ഉം 168 ഉം റണ്‍സാണ് നേടിയത്.

See also  IPL 2024 : ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് ഇത്തവണ മുംബൈ ഇന്ത്യന്‍സിനായി കളിക്കില്ലാ. 50 ലക്ഷത്തിനു മറ്റൊരു താരം സ്ക്വാഡില്‍

അതുപോലെ ഒരു ടെസറ്റ് മത്സരത്തില്‍ സെഞ്ചുറിയും അര്‍ദ്ധസെഞ്ചുറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് റിഷഭ് പന്ത്. 1973 ല്‍ ഇംഗ്ലണ്ടിനെതിരെ ഫാറൂഖ് എഞ്ചിനീയര്‍ 121 ഉം 66 റണ്‍സും നേടി.

Scroll to Top