ബ്രേക്ക്ത്രൂ നല്‍കാന്‍ ക്യാപ്റ്റന്‍ തന്നെ എത്തി. സ്വിംഗ് ചെയ്ത പന്ത് ഇംഗ്ലണ്ട് ഓപ്പണറുടെ കുറ്റിയെടുത്തു

Picsart 22 07 04 20 25 51 211 scaled

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ 378 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്‍പില്‍ ഉയര്‍ത്തിയത്. ഈ മത്സരം വിജയിക്കുകയാണെങ്കില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് വിജയിക്കുന്ന ടെസ്റ്റ് മത്സരമായിരിക്കും അത്. അതിനൊരുങ്ങി തന്നെയാണ് ഇംഗ്ലണ്ട് എത്തിയത്.

അലക്സ് ലീസും സാക്ക് ക്രൗളിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ലഭിച്ചത്. ജസ്പ്രീത് ബുംറയേയും മുഹമ്മദ് ഷാമിയേയും യാതൊരു കൂസലുമില്ലാതെ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ നേരിട്ടപ്പോള്‍ അനായാസം റണ്‍സ് പിറന്നു. കരിയറിലെ രണ്ടാം ഫിഫ്റ്റ് നേടിയ അലക്സ് ലീസായിരുന്നു കൂടുതല്‍ അപകടകാരി. 44 പന്തിലായിരുന്നു താരം അര്‍ദ്ധസെഞ്ചുറി നേടിയത്.

342126

19.5 ഓവറിലാണ് ഇംഗ്ലണ്ടിന്‍റെ 100 റണ്‍സ് ആയത്. ഇംഗ്ലണ്ട് ഏറ്റവും വേഗത്തിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. മത്സരത്തിലെ ബോള്‍ മാറ്റിയതോടെ ഓവര്‍ എറിയന്‍ ക്യാപ്റ്റന്‍ തന്നെ രംഗത്ത് എത്തി. ബുംറയുടെ പന്തില്‍ സാക്ക് ക്രൗളി ലീവ് ചെയ്തെങ്കിലും, സ്വിങ്ങ് ചെയ്ത പന്ത് കുറ്റി തെറിപ്പിച്ചു. 7 ഫോറടക്കം 46 റണ്‍സാണ് ക്രൗളി നേടിയത്.

342128

വിക്കറ്റ് നേടിയതിനു ശേഷം വളരെ ആവേശപൂര്‍വ്വമാണ് ഓരോ പന്തും ആരാധകര്‍ കണ്ടത്. ആരാധകരോട് സൗണ്ട് കൂട്ടാന്‍ പറയുന്ന കോഹ്ലിയേയും കാണാമായിരുന്നു.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.
Scroll to Top