ഒടുവിൽ ക്രിക്കറ്റ് പ്രേമികളുടെയും എല്ലാ ഇന്ത്യൻ ടീം ആരാധകരുടെയും പ്രധാന സംശയത്തിന് അവസാനം. എല്ലാ ക്രിക്കറ്റ് പ്രേമികളിലും വളരെ അധികം ആവേശം നിറച്ചാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയും ഇംഗ്ലണ്ട് ടീമും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചത്.അവിചാരിതമായി ടീം ഇന്ത്യയുടെ സ്‌ക്വാഡിൽ സംഭവിച്ച കോവിഡ് വ്യാപനം കാരണം അഞ്ചാം ടെസ്റ്റ് മത്സരം നടക്കാതെയാണ് ടെസ്റ്റ് പരമ്പര അവസാനിച്ചത്. പരമ്പരയിൽ 2-1ന് ഇന്ത്യൻ ടീം മുന്നിൽ നിൽക്കുമ്പോൾ അവസാനിച്ച പരമ്പര ആരാണ് നേടിയത് എന്നുള്ള കാര്യത്തിലും അഞ്ചാം ടെസ്റ്റിന്റെ ഭാവി എന്താകുമെന്നുള്ള കാര്യത്തിലും അത്യന്തം ആകാംക്ഷകളാണ് ഇതുവരെ നിലനിന്നത്. ഒടുവിൽ ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം കൂടി പുറത്ത് വരികയാണ്. പരമ്പരയിലെ അഞ്ചാം ടെസ്റ്റ് 2022 ജൂലൈ 1-5 വരെ നടത്താനാണ് പുതിയ തീരുമാനം.
അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചതിന് പിന്നാലെ ബിസിസിഐ മുൻപോട്ടുവെച്ച പ്രധാന അഭിപ്രായമാണ് ഇപ്പോൾ തീരുമാനമായി മാറിയിരിക്കുന്നത്. ഇത് പ്രകാരം അടുത്ത വർഷം നടക്കുന്ന ഇന്ത്യൻ ടീമിന്റെ ടി :20 പരമ്പരക്ക് ഒപ്പം അവസാനത്തെ ടെസ്റ്റ് കൂടി നടക്കും. നേരത്തെ നാലാം ടെസ്റ്റ് മത്സരത്തിന് പിന്നാലെ ഇന്ത്യൻ ടീം ക്യാമ്പിൽ കോവിഡ് വ്യാപനം രൂക്ഷമായി മാറിയിരുന്നു. ഹെഡ് കോച്ച് രവി ശാസ്ത്രി അടക്കം കോവിഡ് ബാധിതരായിരുന്നു. കൂടാതെ അഞ്ചാമത്തെ ടെസ്റ്റിന് വെറും മണിക്കൂറുകൾ മുൻപാണ് ഇന്ത്യൻ ടീം പരമ്പര അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഐപിൽ കളിക്കാനായി യൂഎഇയിലേക്ക് പറന്നത്. ഇന്ത്യൻ ടീമിന്‍റെ ഈ പ്രവർത്തി അന്ന് ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. കൂടാതെ മനഃപൂർവ്വം ടെസ്റ്റ് മത്സരം ഉപേക്ഷിച്ച ഇന്ത്യൻ ടീം മത്സരം തോറ്റതായി പ്രഖ്യാപിക്കണമെന്നും മുൻ താരങ്ങൾ അടക്കം അഭിപ്രായപെട്ടു.
എന്നാൽ നിലവിൽ വിശദമായ ചർച്ചകൾ ശേഷം ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും പുതിയതായി മത്സരക്രമം പ്രഖ്യാപിച്ചതോടെ ഈ വിവാദം അവസാനിക്കുകയാണ്.ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാമത്തെ എഡിഷൻ ഭാഗമാണ് ഈ പരമ്പര എന്നത് ഇരു ടീമുകൾക്കും നിർണായകമാണ്. 2022 ല്‍ ടെസ്റ്റ് മത്സരം കൂടാതെ മൂന്നു വീതം ടി20 – ഏകദിന മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Schedule of India tour of England 2022:
Fifth Test – July 1 to 5
First T20 – July 7
Second T20 – July 9
Third T20 – July 10
First ODI – July 12
Second ODI – July 14
Third ODI – July 17