ധോണി എത്തുന്നതോടെ ടീമില്‍ വരുന്ന മാറ്റങ്ങള്‍ ഇതൊക്കെ ; രാഹുല്‍ പറയുന്നു.

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇപ്പോൾ ടി:20 ലോകകപ്പ് ആവേശത്തിലാണ്. ആരാകും ടി :20 ലോകകപ്പ് കിരീടം നേടുകയെന്നുള്ള ചർച്ചകൾ സജീവമായിരിക്കെ മുൻ താരങ്ങളും ക്രിക്കറ്റ്‌ നിരീക്ഷകരും എല്ലാം ഇത്തവണ ലോകകപ്പ് നേടുമെന്ന് കൂടി പ്രവചിക്കുന്ന ടീമാണ് വിരാട് കോഹ്ലിയുടെ നായകത്വത്തിൽ കളിക്കുവാനെത്തുന്ന ടീം ഇന്ത്യ. ശക്തമായ താരങ്ങൾക്ക് ഒപ്പം എത്തുന്ന ടീം ഇന്ത്യക്ക് ഏറ്റവും വലിയ ഊർജമാണ് മുൻ ഇന്ത്യൻ താരവും ഇതിഹാസ നായകനുമായ ധോണിയുടെ വരവ്. ബിസിസിഐയുടെ നിർദ്ദേശ പ്രകാരം മെന്റർ റോളിലാണ് ധോണി ടീം ഇന്ത്യക്ക് ഒപ്പം എത്തുന്നത്. കൂടാതെ മൂന്ന് ലോകകപ്പുകളിൽ ഇന്ത്യൻ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ച ധോണിയുടെ എക്സ്പീരിയൻസ് നായകൻ വിരാട് കോഹ്ലിക്കും ടീമിനും സഹായകമായി മാറുമെന്ന് എല്ലാവരും വിശ്വസിക്കുന്നു. ടീം ഇന്ത്യയുടെ സന്നാഹ മത്സരത്തിനും ഒപ്പം ധോണി താരങ്ങളെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.

എന്നാൽ ധോണി മെന്റർ റോളിൽ എത്തുമ്പോൾ അത് എപ്രകാരമാകും ടീം ഇന്ത്യക്കും താരങ്ങൾക്കും വളരെ ഏറെ സഹായകമായി മാറുകയെന്നും കൂടി പറയുകയാണ് ഇന്ത്യൻ സ്റ്റാർ ഓപ്പണർ ലോകേഷ് രാഹുൽ. ധോണിയുടെ വരവ് ഇന്ത്യൻ ടീമിന് തന്നെ ബൂസ്റ്റായി മാറും എന്നും പറഞ്ഞ രാഹുൽ ഇത്തവണത്തെ ലോകകപ്പിൽ വ്യക്തമായ പദ്ധതികൾ ഞങ്ങളുടെ കൈവശമുണ്ടെന്നും തുറന്ന് പറഞ്ഞു.ധോണിയുടെ പ്ലാനുകളും ചില തന്ത്രങ്ങളും ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിനുള്ള കരുത്തായി മാറുമെന്നാണ് രാഹുലിന്റെ അഭിപ്രായം.

20211022 202629

“ധോണിയെക്കാൾ വളരെ മികച്ച ഒരു ഉപദേഷ്ടാവിനെ ഇന്ത്യൻ ടീമിന് ഒരിക്കൽ പോലും ലഭിക്കില്ല. കൂടാതെ ധോണി ഇന്ത്യൻ ടീമിൽ കളിച്ച കാലത്തും ഞങ്ങൾ താരങ്ങൾക്ക് എല്ലാം അനേകം ഉപദേശം നൽകിയിരുന്നു.എനിക്ക് ഏറെ ഉറപ്പുണ്ട് ധോണിയുടെ തന്ത്രങ്ങളാകും വരുന്ന ടി :20 ലോകകപ്പില്‍ ഇന്ത്യൻ ടീമിന്‍റെ ഏറ്റവും വലിയ കരുത്ത്.രണ്ടാം ടി :20 കിരീടം ആഗ്രഹിക്കുന്ന ഇന്ത്യൻ ടീമിന് എല്ലാ ഹെൽപ്പും നൽകാൻ ധോണിക്ക് കൂടി കഴിയും. കൂടാതെ നായകനായിരുന്ന കാലത്തും ഉപദേശങ്ങൾ വളരെ ഏറെ ഞങ്ങൾ യുവ താരങ്ങൾക്ക് നൽകിയത് ധോണിയാണ്.അക്കാലം ഇനി തിരികെ വന്നാൽ ഡ്രസ്സിംഗ് റൂമിലെ ആവേശം വളരെ അധികമായിരിക്കും “ലോകേഷ് രാഹുൽ വാചാലനായി