ചിരിപടർത്തിയ ലാസ്റ്റ് ബോൾ :ഓടിയെടുത്തത് മൂന്ന് റൺസ്

    ക്രിക്കറ്റ്‌ ലോകവും ആരാധകരും എല്ലാം വളരെ ഏറെ ആകാംക്ഷപൂർവ്വം ഇപ്പോൾ കാത്തിരിക്കുന്നത് ടി :20 ലോകകപ്പിലെ മത്സരങ്ങൾ ആരംഭിക്കുവാൻ വേണ്ടി മാത്രമാണ്. എല്ലാവരുടെയും കണ്ണുകൾ ടി :20 ലോകകപ്പ് കിരീടം ആരാകും നേടുക എന്നുള്ള ചോദ്യത്തിലേക്ക് നീങ്ങുമ്പോൾ എല്ലാ ടീമുകളും ഒപ്പം താരങ്ങളും പൂർണ്ണ തയ്യാറെടുപ്പിലാണ്. സൂപ്പർ 12 റൗണ്ട് പോരാട്ടങ്ങൾക്ക് നാളെ തുടക്കം കുറിച്ച ശേഷം എല്ലാവരുടെയും ശ്രദ്ധ ഒക്ടോബർ 24ന് നടക്കുന്ന ഇന്ത്യ :പാകിസ്ഥാൻ മത്സരത്തിലേക്ക് തന്നെയാണ്. എന്നാൽ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾ ഒരുവേള ക്രിക്കറ്റ്‌ ലോകത്തെ പോലും ഏറെ അമ്പരപ്പിക്കുകയാണ്.ഏതാനും ആട്ടിമറികൾ, ക്ലാസ്സിക് പ്രകടനങ്ങൾ എന്നിവ എല്ലാം കാണപ്പെട്ട റൗണ്ടിൽ ഇന്ന് നടക്കുന്ന ആയർലൻഡ് :നമീബിയ മത്സരവും അത്യന്തം വാശിയേറിയതാണ്. ടി :20 ലോകകപ്പ് യോഗ്യത സ്വപ്നം കാണുന്ന ഇരു ടീമിനും ജയത്തിൽ കുറഞ്ഞ ഒന്നും ചിന്തിക്കാൻ പോലും കഴിയില്ല.

    എന്നാൽ ടോസ് നേടി ബാറ്റിങ് ആരഭിച്ച ആയർലൻഡ് ടീമിനെ മനോഹരമായ ബൗളിംഗ് മികവിലാണ് നമീബിയ ടീം വെറും 125 റൺസിൽ ഒതുക്കിയത്. ബാറ്റിങ് പ്രയാസകരമായ പിച്ചിൽ നമീബിയ ബൗളർമാർ കൃത്യമായ ലൈൻ ആൻഡ് ലെങ്ത്തിലാണ് ബൗളിംഗ് പൂർത്തിയാക്കിയത്.അതേസമയം ക്രിക്കറ്റ് ലോകത്ത് വളരെ അധികം ചിരി പടർത്തിയ മറ്റൊരു സംഭവം കൂടി ഇന്നത്തെ ഈ മത്സരത്തിൽ സംഭവിച്ചു. അയർലൻഡ് ബാറ്റിങ് നടക്കവേ അവസാന ഓവറിലെ അവസാനത്തെ ബോളിലാണ് എല്ലാവരെയും ഒരുവേള ഞെട്ടിച്ച ഫീൽഡിങ് അബദ്ധം നടന്നത്. ഡേവിഡ് വൈസ് എറിഞ്ഞ ബോളിൽ സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച അയർലാൻഡ് ബാറ്റ്‌സ് സിമി സിംഗിന് ഒരുവേള പിഴച്ചു എങ്കിലും അവിടെ അവിചാരിതമായി 3 റൺസ് പിറന്നത് ചിരി പടർത്തി.

    വൈസിന്‍റെ ഫാസ്റ്റ് ബോളിൽ വിക്കെറ്റ് കീപ്പർക്ക് പിറകിലേക്ക് ഷോട്ട് പായിക്കാൻ ശ്രമിച്ച സിമി സിംഗ് അതിവേഗം ഒരു സിംഗിൾ ഓടി എടുത്തെങ്കിലും പിന്നീട് ബൗളർ ഓവർ ത്രോയിൽ വേഗം രണ്ട് റൺസ് കൂടി ഓട് എടുക്കാനും യുവ ബാറ്റ്‌സ്മാന് സാധിച്ചു. കൂടാതെ സ്ട്രൈക്കർ എൻഡിൽ എറിഞ്ഞ ബോൾ സ്റ്റമ്പിൽ കൊണ്ടില്ല എന്ന് മാത്രമല്ല വിക്കറ്റ് കീപ്പർക്ക് ബോൾ കൈപിടിയിൽ പോലും ഒതുക്കാനും കഴിഞ്ഞില്ല എന്ന് മാത്രമല്ല പിന്നെ നോൺ സ്ട്രൈക്കർ എൻഡിലേക്ക് താരം എറിഞ്ഞ ബോൾ രസകരമായി സ്റ്റമ്പിൽ കൊണ്ടില്ല എന്നതും ശ്രദ്ധേയമായി