മതില്‍ പണിത് ചേത്വേശര്‍ പൂജാര. ഇന്ത്യ വമ്പന്‍ ലീഡിലേക്ക്

Pujara vs england fifty

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിന്‍റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 125 ന് 3 എന്ന നിലയിലാണ്. ഇന്ത്യയുടെ ലീഡ് 257 റണ്‍സായി. 50 റണ്‍സുമായി ചേത്വേശര്‍ പൂജാരയും 30 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍.

132 റണ്‍സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെ (4) ആന്‍ഡേഴ്സണ്‍ മടക്കി. ഹനുമ വിഹാരിയുടെ ചെറുത്ത് നില്‍പ്പും (11) അധികം നീണ്ടു നിന്നില്ലാ. പിന്നീട് വീരാട് കോഹ്ലിയും ചേത്വേശര്‍ പൂജാരയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

Rishab pant goes big

കോഹ്ലിയും (20) മടങ്ങിയതോടെ ഇന്ത്യ 76 ന് 3 എന്ന നിലയിലായി. പിന്നീടാണ് റിഷഭ് പന്തും – ചേത്വേശര്‍ പൂജാരയും ചേര്‍ന്ന് അപരാജിത കൂട്ടുകെട്ടിലൂടെ ദിവസം അവസാനിപ്പിച്ചത്. റിഷഭ് പന്ത് ഏകദിന ശൈലിയില്‍ കളിച്ചപ്പോള്‍ ചേത്വേശര്‍ പൂജാര ബാറ്റുകൊണ്ടും ശരീരം കൊണ്ടുമാണ് ബോളുകള്‍ നേരിട്ടത്. മൂന്നാം ദിനത്തിന്‍റെ അവസാന ഓവറിലാണ് പൂജാര ഫിഫ്റ്റി നേടിയത്.

നേരത്തെ മൂന്നാം ദിനം വളരെ കരുതലോടെയാണ് ഇംഗ്ലണ്ട് ആരംഭിച്ചത്. എന്നാല്‍ പതിയെ ഗിയര്‍ മാറ്റിയ ജോണി ബെയര്‍സ്റ്റോ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഉയര്‍ത്തി. ബെന്‍ സ്റ്റോക്ക്സിനെ (25) പുറത്താക്കി ഷാര്‍ദ്ദുല്‍ താക്കൂര്‍ ബ്രേക്ക് ത്രൂ നല്‍കി. 149 ന് 6 എന്ന നിലയിലായെങ്കിലും ജോണി ബെയര്‍സ്റ്റോയുടെ ഒറ്റയാള്‍ പോരാട്ടം സ്കോര്‍ 200 കടത്തി.

Read Also -  റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.
342059

ടി20 ശൈലിയില്‍ മൂന്നാം ദിനം ബാറ്റ് വീശിയ താരം തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി നേടി. ബെയര്‍സ്റ്റോയെ പുറത്താക്കി മുഹമ്മദ് ഷാമിയാണ് നിര്‍ണായക വിക്കറ്റ് ഇന്ത്യക്ക് നേടികൊടുത്തത്. 140 പന്തില്‍ 14 ഫോറും 2 സിക്സുമായി 106 റണ്‍സാണ് താരം നേടിയത്. പിന്നീട് വാലറ്റം നിരാശപ്പെടുത്തിയപ്പോള്‍ സ്കോര്‍ 284 ല്‍ അവസാനിച്ചു. സാം ബില്ലിങ്ങ്സ് 36 റണ്‍സ് നേടി.

Bairstow vs India

ഇന്ത്യക്കായി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ജസ്പ്രീത് ബുംറ 3 ഉം ഷാമി 2ഉം താക്കൂര്‍ 1 വിക്കറ്റും നേടി. പേസര്‍മാരാണ് ഇന്നിംഗ്സിലെ എല്ലാ വിക്കറ്റും നേടിയത്. ജഡേജ 2 ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്.

Scroll to Top