ആഷസ്സ് ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടിനു കനത്ത തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇംഗ്ലണ്ടിനു പിഴ ശിക്ഷ വിധിച്ചു. മാച്ച് ഫീയുടെ 100 ശതമാനവും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റില്‍ നിന്നും അഞ്ചു പോയിന്‍റും നഷ്ടമാകും. മത്സരത്തില്‍ ഇംഗ്ലണ്ട് ടീം അഞ്ച് ഓവര്‍ നിശ്ചിത സമയത്തിനുള്ളില്‍ കുറച്ചാണ് എറിഞ്ഞത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ നിയമം അനുസരിച്ച് നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം പിഴ നല്‍കണം. അത് മാത്രമല്ലാ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്നും ഒരോ പോയിന്‍റ് നഷ്ടമാവുകയും ചെയ്യും.
ഓസ്ട്രേലിയന്‍ താരമായ ട്രാവിസ് ഹെഡിനു മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. അശ്ലീല പദ പ്രയോഗം നടത്തിയതിനാണ് പിഴ ചുമത്തിയത്. ഇത് കൂടാതെ ഒരു ഡീമെറിറ്റ് പോയിന്‍റും കൂടി ചേര്‍ത്തു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 9 പോയിന്‍റുമായി ഇംഗ്ലണ്ട് ഏഴാമതണ്. ഇന്ത്യക്കും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റില്‍ നിന്നും 2 പോയിന്‍റ് കുറച്ചിട്ടുണ്ട്. ആഷസ്സിലെ ആദ്യ ടെസ്റ്റില്‍ 9 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.