ജഡേജയും വിരമിക്കുന്നോ ? നിരാശയിൽ ക്രിക്കറ്റ് ലോകം

ravindra Jadeja appeal

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് നിലവിൽ മൂന്ന് ഫോർമാറ്റിലും വളരെ പ്രാധാന്യമുളള ഒരു താരമാണ് സ്റ്റാർ ആൾറൗണ്ടർ രവീന്ദ്ര ജഡേജ. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മികച്ച പ്രകടനം സ്ഥിരതയോടെ തന്നെ പുറത്തെടുക്കാറുള്ള ജഡേജ പരിക്ക് കാരണം കിവീസിന് എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം കളിച്ചിരുന്നില്ല.

പരിക്ക് പൂർണ്ണമായി ഭേദമാക്കാത്ത ജഡേജയെ വരാനിരിക്കുന്ന പ്രധാനപെട്ട സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയില്ല.നിലവിൽ അദ്ദേഹത്തിന്റെ കൈക്കേറ്റ പരിക്ക് അതീവ ഗുരുതരമുള്ളതാണ്. പരിക്ക് പൂർണ്ണമായി ഭേദമാകുവാൻ ജഡേജക്ക്‌ ആറ് മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

ഇത്തരം ഒരു സാഹചര്യത്തിലാണ് കടുത്ത തീരുമാനവുമായി ജഡേജ ഇപ്പോൾ എത്തുന്നത്. ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ നിന്നും വിരമിക്കാനാണ് ജഡേജ ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. കൂടാതെ ലിമിറ്റെഡ് ഓവർ ഫോർമാറ്റിൽ മാത്രം ശ്രദ്ധിക്കാനുള്ള ആഗ്രഹവും താരം ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.തന്റെ പരിക്ക് പൂർണ്ണമായും ഭേദമാകുമ്പോൾ തീരുമാനം ജഡേജയിൽ നിന്നും തന്നെ അറിയിപ്പായി എത്തുമെന്നാണ് ദേശീയ മാധ്യങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.

See also  പവല്‍ വന്ന് പവറാക്കി. സെഞ്ചുറിയുമായി ജോസേട്ടന്‍ ഫിനിഷ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനു ത്രില്ലിങ്ങ് വിജയം.

അതേസമയം നേരത്തെ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ശ്രദ്ധിക്കാനായി ഹാർദിക് പാണ്ട്യ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഈ വാർത്തകൾ പിന്നാലെയാണ് ജഡേജ തീരുമാനവും ശ്രദ്ധേയമായി മാറുന്നത്. പരിക്ക് ഭേദമയില്ലെങ്കിൽ വരുന്ന ഐപിൽ പതിനഞ്ചാം സീസണിലും താരത്തിന് കളിക്കാൻ കഴിയില്ല.ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തിയ ആദ്യത്തെ താരമായ ജഡേജ ഭാവി ചെന്നൈ ടീം നായകനാണ്.

Scroll to Top