വാർത്ത സമ്മേളനത്തിൽ നിന്നും കോഹ്ലി എന്തുകൊണ്ട് മുങ്ങി :കാരണം വിശദമാക്കി ദ്രാവിഡ്‌

ഇന്ത്യ : സൗത്താഫ്രിക്ക ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പര എല്ലാ അർഥത്തിലും നായകൻ വിരാട് കോഹ്ലിക്ക് സമ്മാനിക്കുന്നത് നിരാശ മാത്രം. ഒന്നാം ടെസ്റ്റിൽ ബാറ്റിങ് പരാജയമായി മാറിയ കോഹ്ലിക്ക്‌ പരിക്ക് കാരണം രണ്ടാം ടെസ്റ്റ്‌ നഷ്ടമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നടുവേദന കാരണം രണ്ടാമത്തെ ടെസ്റ്റ്‌ മത്സരത്തിൽ നിന്നും പിന്മാറിയ വിരാട് കോഹ്ലിക്ക് പകരം രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. എന്നാൽ രണ്ടാം ടെസ്റ്റ്‌ മത്സരത്തിന് മുൻപായി പ്രസ്സ് മീറ്റിന് എത്തിയത് നായകൻ കോഹ്ലിയല്ല മറിച്ച് ഹെഡ് കോച്ച് ദ്രാവിഡാണ്. ഇതാണ് ചില വിവാദങ്ങൾക്ക്‌ കൂടി തുടക്കം കുറിച്ചത്. ഏകദിന ക്യാപ്റ്റൻസി വിവാദങ്ങളിൽ കോഹ്ലി ചില മറുപടികൾ പറഞ്ഞത് നേരത്തെ വിവാദമായി മാറിയിരുന്നു. അതിനാൽ തന്നെ കോഹ്ലി പ്രസ്സ് മീറ്റിൽ നിന്നും മാറി നിൽക്കുന്നതാണ് ഏതാനും ചോദ്യങ്ങൾക്കും കാരണമായി മാറി കഴിഞ്ഞത്.

എന്നാൽ ഇക്കാര്യത്തിൽ വിശദമായ അഭിപ്രായവുമായി എത്തുകയാണ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.ടെസ്റ്റുകൾക്ക് മുന്നോടിയായുള്ള പതിവ് വാർത്താ സമ്മേളനങ്ങളിൽ നിന്നും കോഹ്ലി മാറി നിൽക്കുന്നതിൽ പ്രത്യേകിച്ച് ഒരുവിധ കാരണവുമില്ലെന്ന് പറഞ്ഞ ദ്രാവിഡ് ഇത് ഒരു വിവാദമാക്കേണ്ടതായി ഒന്നുമില്ല എന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദീകരണം നൽകുകയാണ് രാഹുൽ ദ്രാവിഡ്. കോഹ്ലി ഒരിക്കലും വിവാദങ്ങളുടെ ഭാഗമായിട്ടല്ല പ്രസ്സ് മീറ്റിൽ എത്താത്തത് എന്ന് ദ്രാവിഡ്‌ വ്യക്തമാക്കി.

“കോഹ്ലി ഒരിക്കലും മനഃപൂർവ്വമല്ല പ്രസ്സ് മീറ്റിന് എത്താത്തത്. അദ്ദേഹം മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിന് മുൻപായി നിങ്ങൾ മുൻപിലേക്ക് എത്തും. ടെസ്റ്റ്‌ ക്രിക്കറ്റ്‌ കരിയറിൽ കോഹ്ലിയുടെ നൂറാമത്തെ ടെസ്റ്റ്‌ മത്സരമാണ് ഇത്. അദ്ദേഹം അന്ന് നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും. അന്ന് നിങ്ങൾക്ക് എല്ലാം ആവശ്യമായ ഉത്തരങ്ങൾ കൂടി ലഭിക്കാം.” ദ്രാവിഡ്‌ അഭിപ്രായം തുറന്ന് പറഞ്ഞു.