ഇന്ത്യൻ സ്റ്റാർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഒരിക്കലും എക്കാലത്തേയും മികച്ച താരമായി വിശേഷിപ്പിക്കാൻ കഴിയില്ലയെന്നുള്ള മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കറുടെ അഭിപ്രായം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. അശ്വിന്റെ ബൗളിംഗ് റെക്കോർഡുകൾ പരിശോധിച്ചാൽ അനവധി ന്യൂനതകൾ കാണമെന്നുള്ള സഞ്ജയ് മഞ്ചരേക്കറുടെ അഭിപ്രായത്തിന് പിന്നാലെ അശ്വിനെ പിന്തുണച്ച് രംഗത്ത് എത്തുയകയാണ് മുൻ ഇന്ത്യൻ താരവും തമിഴ്നാട് ക്രിക്കറ്റ് ടീം നായകനുമായ ദിനേശ് കാർത്തിക്. ചില രാജ്യങ്ങളിൽ അശ്വിന്റെ പ്രകടനം മോശമെന്നുള്ള പ്രസ്താവനകൾ വളരെ അനുചിതമെന്നും കാർത്തിക് പറയുന്നു.
സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ അശ്വിന് മികച്ച പ്രകടനവും ഒപ്പം ഇന്ത്യൻ മണ്ണിലെ പോലെ അസാധ്യ ബൗളിങ്ങും സ്ഥിരമായി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല എന്നുള്ള മഞ്ചരേക്കറുടെ പ്രസ്താവനയെ ദിനേശ് കാർത്തിക് പരിഹസിച്ചു.
“ഇത്തരത്തിൽ ചില വിദേശ പിച്ചുകളിൽ മിന്നും പ്രകടനം അശ്വിൻ കാഴ്ചവെച്ചിട്ടില്ല എന്നുള്ള വിമർശനം അനുചിതമാണ്. ഇക്കഴിഞ്ഞ ഓസ്ട്രേലിയക്ക് എതിരായി ടെസ്റ്റ് പരമ്പര പരിശോധിക്കൂ അശ്വിൻ എത്ര മനോഹരമായി പന്തെറിഞ്ഞു. മിക്ക ഓസീസ് ബാറ്റ്സ്മാന്മാരെയും വലിയ സമ്മർദത്തിലേക്കുവാൻ അശ്വിന് കഴിഞ്ഞു.എതിർ നിരയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ പോലും അതിവേഗം പുറത്താക്കുവാനുള്ള കഴിവ് അശ്വിനിൽ ഉണ്ട് ” ദിനേശ് കാർത്തിക് അഭിപ്രായം വിശദമാക്കി.
വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഏറെ മാൻ ഓഫ് ത്തെ മാച്ച്, മാൻ ഓഫ് ദി സീരീസ് പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ അശ്വിനെ ഇതിഹാസമെന്നാണ് ദിനേശ് കാർത്തിക് വിശേഷിപ്പിച്ചത്.”ഒരുപാട് വിക്കറ്റുകൾ നേടുവാൻ കഴിവുള്ള ഒരു ബൗളറാണ് അശ്വിൻ. വിദേശ മണ്ണിൽ പലപ്പോഴും റൺസ് അധികം വഴങ്ങാതെ പന്തെറിയുകയെന്നതാണ് സ്പിന്നർമാർ പാലിക്കേണ്ട ചുമതല. അത് ഭംഗിയായി നിർവഹിക്കാൻ അശ്വിന് സാധിക്കും ” കാർത്തിക് വാചാലനായി.