ആരാകും ഫൈനലിലെ ടോപ് സ്കോറർ :വമ്പൻ പ്രവചനവുമായി മുൻ ക്രിക്കറ്റ്‌ താരങ്ങൾ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരം ജൂൺ പതിനെട്ടിന് ആരംഭിക്കുവാനിരിക്കെ ക്രിക്കറ്റ്‌ ലോകം വളരെയേറെ ആവേശത്തിലാണ്. തുല്യ ശക്തികളുടെ പോരാട്ടത്തിൽ ആരാകും വിജയിക്കുകയെന്നതും വളരെയേറെ പ്രവചനാതീതമാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും തമ്മിലുള്ള പോരാട്ടമായും ക്രിക്കറ്റ്‌ ആരാധകർ ജൂൺ പതിനെട്ടിലെ ഫൈനൽ പോരാട്ടത്തിനെ വിലയിരുത്തുന്നുണ്ട്.

എന്നാൽ വരാനിരിക്കുന്ന നിർണായക ഫൈനലിൽ ആരാകും ഇരു ടീമിലെയും ടോപ് സ്കോററാകുന്ന ബാറ്റ്സ്മാനെന്ന് പ്രവചിക്കുകയാണ് മുൻ പ്രമുഖ ക്രിക്കറ്റ്‌ താരങ്ങളായ അഗാർക്കർ, ഇർഫാൻ പത്താൻ, സ്കോട് സ്റ്റൈറീസ്, പാർഥിവ് പട്ടേൽ എന്നിവർ.ഫൈനലിൽ ഏത് ടീമിനാകും മുൻ‌തൂക്കം ലഭിക്കയെന്നും താരങ്ങൾ പ്രവചിക്കുന്നു.ഇന്ത്യൻ നായകൻ കോഹ്ലി, പൂജാര എന്നിവരാകും ഫൈനലിൽ ഇന്ത്യൻ ബാറ്റിംഗ് കരുത്ത് എന്ന് പറഞ്ഞ താരങ്ങൾ വില്യംസൺ അടക്കമുള്ള കിവീസ് ബാറ്റിങ് നിരയെയും വാനോളം പുകഴ്ത്തി.

മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അജിത് അഗാർക്കറുടെ അഭിപ്രായത്തിൽ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ബാറ്റിംഗ് പ്രതീക്ഷയും ടോപ് സ്കോററാകുവാൻ സാധ്യതയും വിരാട് കോഹ്ലിയാണ്.മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ പൂജാരയാകും കിവീസിനെതിരെ വരുന്ന ഫൈനൽ മത്സരത്തിലെ ഇന്ത്യൻ ബാറ്റിംഗ് കരുത്തെന്ന്‌ പ്രവചിക്കുന്നു.

അതേസമയം മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താന്റെ അഭിപ്രായത്തിൽ ഫൈനലിൽ ഏറ്റവും അധികം റൺസ് അടിക്കുക കിവസ് നായകൻ ഇർഫാൻ പത്താനാകും.ഇംഗ്ലണ്ടിലെ പരിചിതമായ സാഹചര്യങ്ങളിൽ വില്യംസൺ മികച്ച ബാറ്റിംഗ് കാഴ്ചവെക്കുമെന്നാണ് പത്താൻ പറയുന്നത്. മുൻ ന്യൂസിലാൻഡ് താരം സ്കോട്ട് സ്റ്റൈറിസിന്റെ അഭിപ്രായം വില്യംസൺ ഒപ്പം അടുത്തിടെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച കോൺവേയോ ഫൈനലിൽ വമ്പൻ സ്കോർ നേടാം എന്നതാണ്.