ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം ക്യാപ്റ്റനാണ് ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷാബ് പന്ത് .പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം ടീമിനെ നയിക്കാൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ ഡൽഹി മാനേജ്‌മന്റ് തീരുമാനിക്കുകയായിരുന്നു .താരത്തെ കുറിച്ച് ഇപ്പോൾ വാചാലനാവുകയാണ് ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിങ് .
ഡൽഹി ക്യാപിറ്റൽസിന്റെ നായകനായി ചുമതലയേറ്റ റിഷാബ് പന്ത് ഇത്തവണ ടീമിനെ മികച്ച രീതിയിൽ മുൻപോട്ട് നടിക്കും എന്നാണ് ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ് പറയുന്നത് . “റിഷാബ് പന്തിന് ഏറെ ചേർന്നതാണ് ക്യാപ്റ്റൻസി. എപ്പോഴും ടീമിനെ മുൻപോട്ട് നയിക്കണമെന്നും ടീമിലെ പ്രധാന താരമായിരിക്കണം എന്നും ആഗ്രഹിക്കുന്ന കളിക്കാരനാണ് പന്ത്. അതുകൊണ്ട് തന്നെ ക്യാപ്റ്റൻസി പന്തിന് എളുപ്പമായിരിക്കും ” പോണ്ടിങ് നയം വ്യക്തമാക്കി .
“റിഷാബ് പന്തിനെ സീസണിലെ എല്ലാ മത്സരങ്ങളിലും സഹായിക്കാൻ താനും മറ്റും സീനിയർ താരങ്ങളും എപ്പോഴും ഉണ്ടാകും. എന്നാൽ അധികം സഹായങ്ങൾ പന്തിന് വേണ്ടി വരും എന്ന് താൻ കരുതുന്നില്ല “പോണ്ടിങ് പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു . കഴിഞ്ഞ സീസണിൽ റിഷാബ് പന്തിന് സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുവാൻ കഴിഞ്ഞില്ല .
എന്നാൽ ഇക്കഴിഞ്ഞ ഓസീസ് ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ട് എതിരായ ഏകദിന , ടി:20 ,ടെസ്റ്റ് മത്സരങ്ങളിലും താരം മിന്നും പ്രകടനമാണ് പുറത്തെടുത്തത് .