വീണ്ടും ഐപിഎല്ലിൽ കോവിഡ് ആശങ്ക :മുംബൈ ഇന്ത്യൻസ് ക്യാമ്പിലും കോവിഡ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ തുടങ്ങുവാൻ ദിവസങ്ങൾ  മാത്രം അവശേഷിക്കെ വീണ്ടും ആശങ്ക സൃഷ്ഠിച്ച്‌ കോവിഡ് വ്യാപനം .മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ കണ്‍സള്‍ട്ടന്റ് കിരണ്‍ മോറെ കൊവിഡ് പോസിറ്റീവായി ഇന്ന്  നിരീക്ഷണത്തിൽ പ്രവേശിച്ചതോടെ ബിസിസിയും ആകെ വിഷമത്തിലാണ്  .  കോവിഡ് ബാധിതനായ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ കിരൺ മോറയെ  ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ബിസിസിഐ  ഇത്തവണത്തെ ഐപിൽ   വേണ്ടി നിര്‍ദേശിച്ച  നിയമാവലികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചത്. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. 

മുംബൈ ഇന്ത്യൻസ് ക്യാമ്പിലും കോവിഡ് ആശങ്കകളുടെ വാർത്തകൾ പുറത്ത് വരുന്നതോടെ ക്രിക്കറ്റ് പ്രേമികളും ഏറെ ആശങ്കയിലാണ് .നേരത്തെ ഡല്‍ഹി കാപിറ്റല്‍സ് സ്പിന്നര്‍ അക്‌സര്‍ പട്ടേലിനും റോയല്‍ ചലഞ്ചേവ്‌സ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് ഒപ്പമുള്ള ചില സ്റ്റാഫിനും കോവിഡ് ബാധയേറ്റത്‌ നേരത്തെ ഏറെ  വാർത്തയായിരുന്നു  .

കൊവിഡ് തീവ്രമായി തുടരുന്നുവെങ്കിലും മത്സരങ്ങള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .ഏപ്രിൽ 9ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കോഹ്ലി നായകനാകുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേരിടും .

Read More  മുംബൈ ബോളര്‍മാര്‍ മത്സരം തിരിച്ചുപിടിച്ചു. ഹൈദരബാദിനു മൂന്നാം തോല്‍വി

LEAVE A REPLY

Please enter your comment!
Please enter your name here