ശുഭ്മാന്‍ ഗില്ലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ ട്വീറ്റുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. റാഞ്ചിയില്‍ നടന്ന പോരാട്ടത്തില്‍ മാച്ച് വിന്നിംഗ് ഫിഫ്റ്റി നേടാന്‍ ശുഭ്മാന്‍ ഗില്ലിനു സാധിച്ചിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഗില്‍ നിശാശപ്പെടുത്തിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഉറച്ചു നിന്ന യുവതാരം മത്സരം വിജയിപ്പിച്ചാണ് പോയത്.
രണ്ടാം ഇന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്‍ ഒരു മനോഹര ഫിഫ്റ്റി രചിച്ചപ്പോള്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ് കെവിന്‍ പീറ്റേഴ്സണ്‍. വിരാട് കോഹ്ലിയുടെ ഫോമില്ലായ്മയുടെ കാലം ചൂണ്ടികാട്ടിയായിരുന്നു കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞത്.
They doubted Shubman like they doubted Virat when he was struggling!
— Kevin Pietersen
DO NOT!!!!!!!!!!(@KP24) February 26, 2024
” വിരാട് കോഹ്ലി ബുദ്ധിമുട്ടിയപ്പോള്‍ സംശിയച്ചപ്പോലെ അവര്‍ ശുഭ്മാന്‍ ഗില്ലിനെയും സംശയിച്ചു. അങ്ങനെ ചെയ്യരുത് ” കെവിന്‍ പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തു.
ഇതു തുടര്‍ച്ചയായ മൂന്നാം തവണെയാണ് രണ്ടാം ഇന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്‍ ഫിഫ്റ്റി നേടുന്നത്. റാഞ്ചിയില്‍ 154 പന്തില്‍ 52 റണ്‍സാണ് ഗില്‍ സ്കോര്‍ ചെയ്തത്.