ഇന്ത്യൻ ടീമിൽ യുവ താരങ്ങൾക്ക് അവസരം നൽകണം എന്ന ആവശ്യം ശക്തമായി ഉയരുകയാണ്. നായകനായ രോഹിത് ശർമ, വിരാട് കോഹ്ലി,ശിഖർ ധവാൻ തുടങ്ങിയ സീനിയർ താരങ്ങൾക്ക് പകരം യുവ താരങ്ങളെ കണ്ടെത്തണം എന്ന ആവശ്യമാണ് ഉയരുന്നത്. ഭാവിയിലേക്ക് ഉള്ള ടീമിനെ ഇപ്പൊൾ തന്നെ വളർത്തി കൊണ്ട് വരേണ്ടതുണ്ട്.അടുത്ത വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.
ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ വലിയ അഴിച്ചു പണികൾ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.സമീപ കാലത്തെ ഏറ്റവും മോശം ഫോമിലൂടെയാണ് ഇന്ത്യ ഇപ്പോൾ കടന്ന് പോകുന്നത്. വലിയ വിമർശനങ്ങളാണ് ഇന്ത്യൻ ടീമിൻ്റെ നിലവിലെ പ്രകടനത്തനെതിരെ ഉയരുന്നത്.ഇന്ത്യക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് താരങ്ങളുടെ മോശം ഫോമും ഫിറ്റ്നസും ആണ്. ഇപ്പോൾ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മുന്നോട്ട് പോയാൽ ഏകദിന ലോകകപ്പും ഇന്ത്യ കൈവിടും എന്ന കാര്യം ഉറപ്പാണ്.
നിലവിലെ പല സീനിയർ താരങ്ങളും ടീമിൽ നിന്ന് അടുത്തകാലത്ത് തന്നെ പുറത്തു പോകാൻ സാധ്യത വളരെയധികം കൂടുതലാണ്. എന്നാൽ അവസരം കാത്ത് കഴിവുള്ള നിരവധി താരങ്ങൾ ടീമിന് പുറത്ത് ഉണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ടീമിന് കോഹ്ലിയുടെ പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക്.”കോഹ്ലിയുടെ പകരക്കാരനായി ശ്രേയസ് അയ്യർക്ക് തിളങ്ങാൻ ആകും. അവൻ അസാധ്യമായിട്ടാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കളിക്കുന്നത്. ഈ വർഷം മാത്രം അവൻ 700 റൺസിൽ അധികമാണ് നേടിയത്. അവൻ്റെ ആത്മവിശ്വാസം എത്രത്തോളം ഉണ്ടെന്ന് നോക്കുക.
അവന് അല്പം പന്തുകൾ തുടങ്ങാൻ നേരിടേണ്ടി വരും. അവൻ സ്പിന്നർമാരെ മികച്ച രീതിയിൽ ആണ് കളിക്കുന്നത്. അവൻ ഷോർട് ബോളുകളിൽ പരീക്ഷിക്കപ്പെടുകയാണെങ്കിലും ഇപ്പോൾ മെച്ചപ്പെട്ട വരുകയാണ്.ഈ വർഷം ഏകദിനത്തിൽ അവൻ്റെ പ്രകടനങ്ങൾ അതിഗംഭീരമാണ്.”- കാർത്തിക് പറഞ്ഞു.
16 ഏകദിന മത്സരങ്ങളിൽ നിന്നും 721 റൺസ് ആണ് താരം ഈ വർഷം നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 6 സെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിൽ ഉണ്ട്. നിലവിൽ ഇന്ത്യൻ മധ്യനിരയിൽ വിശ്വസ്തനായ ബാറ്റ്സ്മാൻ ആണ് ശ്രേയസ് അയ്യർ. എന്നാൽ പ്രമുഖ താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചെത്തുമ്പോൾ ശ്രേയസ് അയ്യരിന് അവസരം ലഭിക്കുമോ എന്നത് കണ്ട് അറിയണം. ലോകകപ്പിൽ രോഹിത്തിന്റെ കൂടെ ശിഖർ ധവാൻ ഓപ്പണിങ് ചെയ്താൽ നാലാം നമ്പറിൽ ശ്രേയസ് അയ്യരുടെ സ്ഥാനത്ത് രാഹുൽ ഇറങ്ങിയേക്കും. നാലാം നമ്പറിൽ അവസരം തേടി സൂര്യ കുമാർ യാദവ് ഉണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ടീമിലെ സ്ഥാനം സുരക്ഷിതമല്ല.