ഡബിൾ സെഞ്ചുറി നേടാൻ ഇഷാൻ കിഷന് മാത്രമല്ല സഞ്ജുവിനും സാധിക്കുമെന്ന് മുൻ പാക്കിസ്ഥാൻ താരം

ഇന്നലെയായിരുന്നു ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടി ഇഷാൻ കിഷൻ എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചത്. ഇപ്പോഴിതാ ഇഷാൻ കിഷൻ നേടിയ ഇരട്ട സെഞ്ച്വറി മറ്റൊരു ഇന്ത്യൻ താരത്തിനും നേടാൻ സാധിക്കും എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ. മലയാളി താരം സഞ്ജു സാംസണിനും ഇരട്ട സെഞ്ചുറി നേടാൻ കഴിയുമെന്നാണ് മുൻ പാക്കിസ്ഥാൻ താരം പറഞ്ഞത്.

അതിന് മതിയായ അവസരങ്ങൾ അവന് നൽകണമെന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു.”ഇന്ത്യൻ ടീമിൽ ഇഷാൻ കിഷൻ അല്ലാതെ മറ്റൊരു വിക്കറ്റ് കീപ്പറായി വേണ്ടത് സഞ്ജു സാംസൺ ആണ്. നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് ഇന്ത്യക്ക് വേണ്ടി അവൻ സ്ഥിരമായി കളിക്കുന്നത് കാണുവാൻ. അത്രയധികം കഴിവുള്ള താരമാണ് സഞ്ജു. ഡബിൾ സെഞ്ച്വറി നേടാനുള്ള കഴിവ് അവനുണ്ട്.

images 2022 12 11T153254.140

അവരെ പോലെ ഉള്ള താരങ്ങൾക്ക് അവസരം നൽകിയാൽ മാത്രമേ റൺസുകൾ നേടാൻ സാധിക്കുകയുള്ളൂ. ഇന്നലെ ബംഗ്ലാദേശിനെതിരെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഇഷാൻ കിഷൻ കാഴ്ചവച്ചത്. ഇതുകൊണ്ടു തന്നെയാണ് കഴിഞ്ഞ മെഗാ ലേലത്തിൽ അവന് വേണ്ടി മുംബൈ ഇന്ത്യൻസ് വലിയ തുക ചിലവഴിച്ചത്. ബംഗ്ലാദേശിനെതിരെ അവൻ്റെ കഴിവും ക്ലാസും എല്ലാം അവൻ പ്രദർശിപ്പിച്ചു. ഇനി വരാനിരിക്കുന്ന ശ്രീലങ്ക ന്യൂസിലാൻഡ് എന്നിവർക്കെതിരായ നാട്ടിൽ വച്ച് നടക്കുന്ന പരമ്പരയിലെ ഇന്ത്യൻ ടീമിൽ നിന്നും ഇഷാൻ കിഷനെ ഒഴിവാക്കാൻ സാധിക്കുകയില്ല.

images 2022 12 11T153306.499

ഇന്ത്യൻ ടീം മാനേജ്മെന്റിനും സെലക്ടർമാർക്കും ഇന്നലത്തെ ഡബിൾ സെഞ്ച്വറിയോടെ അവൻ നൽകിയ സൂചന ഇനി താൻ പുറത്തിരിക്കില്ല എന്നതാണ്.”- ഡാനിഷ് കനേരിയ പറഞ്ഞു. ബംഗ്ലാദേശിനെതിരെ 131 പന്തുകളിൽ നിന്നും 210 റൺസ് ആണ് താരം നേടിയത്. 24 ബൗണ്ടറികളും 10 സിക്സറുകളും താരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടിരുന്നു.