കാർത്തിക് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമോ? പ്രവചനവുമായി മുൻ ഇന്ത്യൻ പരിശീലകൻ.

ഇത്തവണ ഐപിഎൽ പതിനഞ്ചാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക്. തകർപ്പൻ ഫോമിലാണ് താരം ഇപ്രാവശ്യം കളിക്കുന്നത്. ബാംഗ്ലൂരിവിന് ഇത്തവണ ലഭിച്ച ഏറ്റവും മികച്ച ഫിനിഷർ ആണെന്ന് അടിവരയിട്ട് പറയാം. ഇപ്പോഴിതാ താരത്തിൻ്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചവരവ് സാധ്യതകൾ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. തകർപ്പൻ ഫോമിൽ കളിക്കുന്ന താരത്തിൻ്റെ ഫിനിഷിങ് കഴിവുകളാണ് സ്വാധീനിക്കുക.

എംഎസ് ധോണിയെ പോലെ ഒരു ഫിനിഷറെയാണ് ഇന്ത്യക്ക് ഇപ്പോൾ ആവശ്യം. കാർത്തികിന് അനുഭവസമ്പത്തുള്ളതുകൊണ്ട് സാധ്യത ഏറെയാണ്. എന്നാൽ എത്ര വിക്കറ്റ് കീപ്പർമാരെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടത് എന്നതിന് ബോധ്യം വേണം. ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മികച്ച തുടക്കമാണ് അദ്ദേഹത്തിന് കിട്ടിയിട്ടുള്ളത്.

images 20 2

മികച്ച ഷോട്ടുകൾ അദ്ദേഹത്തിൻ്റെ കയ്യിൽ ഉണ്ട്. ഇഷാൻ കിഷനും പന്തും ഇവിടെയുണ്ട്. ഇവരിൽ ആരെങ്കിലും ഒരാൾ പരിക്കേറ്റാൽ ആയിരിക്കും കാർത്തിക് ടീമിൽ എത്തുക. രവിശാസ്ത്രി പറഞ്ഞു. ഇത്തവണത്തെ ആദ്യം മൂന്ന് മത്സരങ്ങളിൽ നിന്ന് 90 റൺസ് ആണ് താരം നേടിയിട്ടുള്ളത്.

images 19 2

ആകെ താരം നേരിട്ടുള്ളത് 44 പന്തുകൾ മാത്രമാണ്. അവസാന മത്സരത്തിൽ പരാജയപ്പെട്ടെന്ന് ഉറപ്പിച്ച മത്സരമാണ് താരം ബാംഗ്ലൂരിൻ്റെ കയ്യിൽ വിജയത്തോടെ എത്തിച്ചത്.

images 18 2
Previous articleഞങ്ങൾ അവനെ സപ്പോര്‍ട്ട് ചെയ്യും :ഒഡിയൻ സ്മിത്തിനെ പിന്തുണച്ച് ക്യാപ്റ്റൻ
Next articleഅദ്ദേഹം എൻ്റെ വിക്കറ്റ് കീപ്പീങ്ങ് നീക്കങ്ങളെല്ലാം നല്ലതാണെന്ന് പറഞ്ഞു. ധോണി തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് തുറന്നു പറഞ് ജിതേഷ് ശർമ.