ഞങ്ങൾ അവനെ സപ്പോര്‍ട്ട് ചെയ്യും :ഒഡിയൻ സ്മിത്തിനെ പിന്തുണച്ച് ക്യാപ്റ്റൻ

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും വാശി നിറഞ്ഞ മത്സരത്തിൽ 6 വിക്കെറ്റിനാണ് പഞ്ചാബ് കിങ്സിനെ ഗുജറാത്ത് ടൈറ്റൻസ് തോൽപ്പിച്ചത്. അവസാന ബോൾ വരെ നീണ്ടുനിന്ന മത്സരത്തിൽ അവസാന രണ്ട് ബോളിൽ സിക്സ് നേടിയ തെവാട്ടിയയാണ് മത്സരം ടീമിന് അനുകൂലമാക്കിയത്. പേസർ ഒഡിയൻ സ്മിത്തിന്റെ ഓവറിൽ 19 റൺസ്‌ വേണമെന്നിരിക്കെ അവസാന രണ്ട് ബോളിൽ സിക്സ് നേടിയ രാഹുൽ തെവാട്ടിയയാണ് ഗുജറാത്തിനെ ജയത്തിലേക്ക് എത്തിച്ചത്.

ഗുജറാത്ത് അത്ഭുത ജയം നേടിയപ്പോൾ അവസാന ഓവറിൽ കയ്യിലിരുന്ന മത്സരം നഷ്ടമാക്കിയ ഒഡിയൻ സ്മിത്ത് ദുരന്ത നായകനായി മാറി.യുവ താരത്തെ തോൽവിക്ക് പിന്നാലെയും ക്യാപ്റ്റൻ മായങ്ക് അഗർവാൾ സപ്പോർട്ട് ചെയ്തത് ശ്രദ്ധേയ കാഴ്ചയായി മാറി. ഒഡിയൻ സ്മിത്ത് അരികിലേക്ക് എത്തി മായങ്ക് കൈപിടിച്ചുയർത്തിയത് മനോഹര കാഴ്ചയായി.

a8ee0560 8ddb 46f3 a57e 71c5ce31a38c

അതേസമയം ഇന്നലെ മത്സരശേഷം മായങ്ക് അഗർവാൾ ടീമിന്റെ പ്ലാനുകൾ തെറ്റിയോ എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരവും ഒഡിയൻ സ്മിത്തിൽ ടീമിനുള്ള വിശ്വാസവും തുറന്ന് പറഞ്ഞു. “തീർച്ചയായും അവസാന ഓവറിൽ രണ്ട് സൈഡിലേക്കും മത്സരം നീങ്ങിയേനെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഒഡിയൻ സ്മിത്തിനെ അവസാന ഓവറിൽ പൂർണ്ണമായി സപ്പോർട്ട് ചെയ്തു. അദ്ദേഹതിന് ഈ മത്സരം മോശമായിരിക്കാം. എങ്കിലും ഞങ്ങൾ അദ്ദേഹത്തെ വളരെ അധികം സപ്പോർട്ട് ചെയ്യുകയാണ്. ഇത്‌ കേവലം ഒരു ക്രിക്കറ്റ്‌ മത്സരം മാത്രമാണ്. നൂറ്‌ ശതമാനം ഞങ്ങൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നു ” മായങ്ക് അഗർവാൾ വാചാലനായി.

e154daa9 6b1b 48ff 8f74 fd07ae1f563c

“ഞങ്ങൾക്ക് മത്സരത്തിൽ ആഗ്രഹിച്ച ഒരു തുടക്കമല്ല ലഭിച്ചത് എങ്കിലും പൂർണ്ണമായും മത്സരത്തിലേക്ക് തിരികെ എത്താനായി സാധിച്ചു. ഞങ്ങൾ 10 റൺസ്‌ എങ്കിലും ഷോർട്ട് ആണെങ്കിലും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിൽ സന്തോഷവാനാണ്. കൂടാതെ മോശം ദിവസമോ നല്ല ദിവസമൊ ഞങ്ങൾ എല്ലാ താരത്തെയും സപ്പോർട്ട് ചെയ്യുന്നു ” പഞ്ചാബ് ക്യാപ്റ്റൻ മത്സര ശേഷം പറഞ്ഞു.