ഐപിൽ പതിനഞ്ചാം സീസണിൽ ഒരിക്കൽ കൂടി ബാറ്റിങ് നിരയുടെ മോശം ഫോം ബാംഗ്ലൂർ ടീമിന് സമ്മാനിച്ചത് വമ്പൻ തോൽവി. ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തോറ്റ ബാംഗ്ലൂർ ടീം എട്ട് കളികളിൽ നിന്നും മൂന്നാമത്തെ തോൽവിയിൽ എത്തി. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീമിനെ ചെറിയൊരു ടോട്ടലിൽ ഒതുക്കാൻ ബാംഗ്ലൂർ നിരക്ക് കഴിഞ്ഞെങ്കിലും ഒരിക്കൽ കൂടി ബാംഗ്ലൂർ ടോപ് ഓർഡർ അടക്കം തകർന്നതതോടെ അവർ തോൽവി വഴങ്ങി.
അതേസമയം ഇന്നലത്തെ തോൽവിക്ക് ഒപ്പം എല്ലാ ക്രിക്കറ്റ് പ്രേമികളിലും വിഷമമായി മാറുന്നത് സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്ലിയുടെ വിക്കെറ്റ് തന്നെയാണ്. ഈ ഐപിൽ സീസണിൽ ഇതുവരെ തന്റെ പതിവ് മികവിലേക്ക് എത്താനായി സാധിച്ചിട്ടില്ലാത്ത കോഹ്ലി രാജസ്ഥാൻ എതിരായ കളിയിൽ വെറും 9 റൺസിനാണ് പുറത്തായത്.സീസണിൽ ഇതുവരെ 128 റൺസാണ് കൊഹ്‌ലിയുടെ സമ്പാദ്യം.
തുടർച്ചയായി മോശം പ്രകടനങ്ങൾ മാത്രം നടത്തുന്ന കോഹ്ലിയെ ഇന്നലെ ബാംഗ്ലൂർ ടീം ഓപ്പണിങ് റോളിലാണ് കളിപ്പിച്ചത്. എന്നിട്ടും താരം ബാറ്റിങ് മികവിലേക്ക് ഏതാത്തത് ബാംഗ്ലൂർ ടീം മാനേജ്മെന്റിനെ അടക്കം ഏറെ നിരാശരാക്കി മാറ്റുന്നത്. ഇപ്പോൾ ഈ കാര്യം വിശദകമാക്കുകയാണ് ബാംഗ്ലൂർ നായകനായ ഫാഫ് ഡൂപ്ലസ്സിസ്.കോഹ്ലി ബാറ്റിങ് മികവിലേക്ക് ഉടനെ എത്തുമെന്ന് വിശ്വാസം പ്രകടിപ്പിച്ച നായകൻ ഓപ്പണിങ് റോളിൽ കോഹ്ലിയെ കളിപ്പിക്കാനുള്ള കാരണവും വ്യക്തമാക്കി.
“ഒരിക്കലും വിരാട് കോഹ്ലി ഒന്നും തന്നെ ചെയ്യാൻ സാധിക്കാതെ സൈഡ് ലൈനിൽ ഇരിക്കുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ അദ്ദേഹം തുടക്കത്തിൽ തന്നെ ബാറ്റ് ചെയ്യാൻ എത്തുന്നതാണ് ബെറ്റർ എന്ന് തോന്നി. എല്ലാ മികച്ച കളിക്കാരും അവരുടെ കരിയറിൽ ഇത്തരത്തിൽ ചില നിർണായക നിമിഷങ്ങൾ നേരിടും. എനിക്കും ടീമിനും ഉറപ്പുണ്ട് അദ്ദേഹം തീർച്ചയായും തിരികെ എത്തും. അദ്ദേഹത്തെ പോലൊരു അസാധ്യ കളിക്കാരന് മികച്ച ഒന്നോ രണ്ടോ ഷോട്ടുകൾ മതിയാകും ഫോമിലേക്ക് വളരെ മികവിൽ എത്താൻ.”ഫാഫ് അഭിപ്രായപ്പെട്ടു