അവൻ എന്നെ ഞെട്ടിച്ചു. ഈ സീസണിൽ തന്നെ അത്ഭുതപ്പെടുത്തിയ യുവതാരത്തെ വെളിപ്പെടുത്തി പാർഥിവ് പട്ടേൽ.

images 2022 04 26T190245.072

ഐപിഎൽ പതിനഞ്ചാം സീസണിൽ പല ഇന്ത്യൻ വമ്പൻ താരങ്ങളും നിറംമങ്ങിയെങ്കിലും ഒരുപിടി മികച്ച യുവതാരങ്ങളാണ് കിട്ടിയ അവസരം മുതലെടുക്കുന്നത്. അൺ ക്യാപ്പഡ് പ്ലെയേഴ്സ് ആയ തിലക് വർമ്മ, ആയുഷ് ബധോനി, ഉമ്രാൻ മാലിക് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ ഈ സീസണിൽ തന്നെ അത്ഭുതപ്പെടുത്തിയ യുവതാരത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പാർഥിവ് പട്ടേൽ.

“ആയുഷ് ബധോനി എന്നെ അത്ഭുതപ്പെടുത്തി. നമ്മൾ ഒരുപാട് മത്സരങ്ങളിൽ ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ അവൻ എന്നെ തീർത്തും അത്ഭുതപ്പെടുത്തി. അവൻ സിക്സ് അടിക്കുന്നതും, മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതും, ഓരോ സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്നതും ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഇക്കൊല്ലത്തെ മികച്ച യുവതാരമായി ഞാൻ അവനെ തിരഞ്ഞെടുക്കും.”-പാർഥിവ് പട്ടേൽ പറഞ്ഞു.

images 2022 04 26T190012.786


ഏഴു മത്സരങ്ങളിൽനിന്ന് 134 റൺസ് ആണ് ഈ യുവതാരം നേടിയിട്ടുള്ളത്. ലക്നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ താരത്തിൻറെ ഏറ്റവും ഉയർന്ന സ്കോർ 54 ആണ്. 20 ലക്ഷം രൂപയ്ക്കാണ് ടീം യുവതാരത്തെ സ്വന്തമാക്കിയത്.

images 2022 04 26T190022.329
See also  വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.
Scroll to Top