ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരുന്ന ഐപിൽ പതിനാലാം സീസണിനു അവസാനം. ശക്തരുടെ പോരാട്ടത്തിൽ കൊൽക്കത്ത ടീമിനെ 27 റൺസിന് തോൽപ്പിച്ച ചെന്നൈ സൂപ്പർ കിങ്‌സ് ടീം ഒരിക്കൽ കൂടി ഐപിൽ കിരീടം നേടി തങ്ങൾ എന്തുകൊണ്ടാണ് ഐപിഎല്ലിൽ കിങ്‌സ് എന്ന് അറിയപ്പെടുന്നത് എന്നും തെളിയിച്ചു. ഐപിൽ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷം പ്ലേഓഫിൽ പോലും സ്ഥാനം നേടാതെ പുറത്തായ ചെന്നൈ ടീം ഇത്തവണ കിരീടം ചൂടി വിമർശനങ്ങൾക്കുള്ള മറുപടിയും ആരാധകർക്ക് തങ്ങൾ നൽകിയ വാക്കും കൂടി പാലിക്കുകയാണ്. ഐപിഎല്ലിലെ നാലാം കിരീടമാണ് ധോണിയും ടീം കരസ്ഥമാക്കിയത്.ടി :20 ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ മുന്നൂറാം മത്സരം കളിച്ച ധോണി കിരീടനേട്ടത്തോടെയാണ് പൂര്‍ത്തിയാക്കിയത്. കൂടാതെ സീസണിൽ വമ്പന്‍ തിരിച്ചു വരവ് നടത്തിയ കൊൽക്കത്ത ടീമും കയ്യടികൾ സ്വന്തമാക്കി.
എന്നാൽ ക്രിക്കറ്റ് ലോകം വളരെ ഏറെ പ്രശംസ നൽകി ഇപ്പോൾ സ്വീകരിക്കുന്നത് മത്സരശേഷം ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ധോണി പങ്കുവെച്ച ചില വാക്കുകൾ തന്നെയാണ്.പതിവ് പോലെ കൂളായി മറ്റൊരു ഫൈനലിൽ കൂടി ജയം സ്വന്തമാക്കിയ ധോണി ഒരിക്കൽ കൂടി എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ബെസ്റ്റ് ക്യാപ്റ്റനായി മാറുന്നത് എന്നും തെളിയിച്ചു. മത്സരശേഷം ചെന്നൈ സൂപ്പർ കിംഗ്സ് ജയത്തെ കുറിച്ചും കിരീടനേട്ടത്തെ കുറിച്ചുമുള്ള പ്രധാന ചോദ്യങ്ങൾക്ക് മറുപടി നൽകും മുൻപ് എതിരാളികളായ കൊൽക്കത്തയെ അഭിനന്ദിക്കാനാണ് ധോണി ആദ്യം ചെയ്തത്.ചെന്നൈയെ കുറിച്ച് താൻ സംസാരിക്കും മുൻപായി കൊൽക്കത്ത ടീം നേടിയ തിരിച്ചുവരവിനെ കുറിച്ചുള്ള അഭിപ്രായം പറയുന്നതാണ് നല്ലതെന്നും ധോണി വിശദമാക്കി
കഴിഞ്ഞ വർഷത്തിലെ ആ ഒരു വമ്പൻ തകർച്ചയിൽ നിന്നും എങ്ങനെയാണ് ഇവിടെ ഇപ്പോൾ കിരീടനേട്ടത്തിൽ വരെ എത്തി നിൽക്കുന്നത് എന്നുള്ള ഹർഷ ഭോഗ്ലെയുടെ വാക്കുകൾക്ക് മറുപടി പറയവേയാണ് ധോണി നിരീക്ഷണം വ്യക്തമാക്കിയത്.”ചെന്നൈയെ കുറിച്ച് ഞാൻ പറയുന്നതിന് മുൻപായി നമുക്ക് കൊൽക്കത്തയെ കുറിച്ച് പറയാം. അതാണ് പ്രധാനവും. ഈ സീസൺ ഐപിഎല്ലിൽ ആദ്യത്തെ ഘട്ടത്തിൽ അവർ നേരിട്ട അവസ്ഥയിൽ നിന്നും അവർ ഫൈനൽ വരെ എത്തിയത് വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു.കൂടാതെ അങ്ങനെയൊരു സ്ഥിതിയിൽ നിന്നും ഒരു തിരിച്ചു വരവ് നടത്താൻ വളരെ അധികം ബുദ്ധിമുട്ടാണ് ഈ വർഷത്തെ കിരീടം ഏറ്റവും അർഹിച്ചിരുന്നതും അവരാണ്. അവരുടെ ഈ രണ്ടാം ഘട്ടത്തിലെ മിന്നും പ്രകടനം കയ്യടികൾ അർഹിക്കുന്നു. ഈ സീസണിനിടയിൽ ലഭിച്ച ബ്രേക്ക് അവരെ വളരെ അധികം സഹായിച്ചു.” ധോണി പറഞ്ഞു.