അവർ പ്രാധാന്യം നൽകുന്നത് വൈകാരികതക്ക് :ചൂണ്ടികാട്ടി ആകാശ് ചോപ്ര

ഐപിൽ ആവേശം ഒരിക്കൽ കൂടി സജീവമാക്കികൊണ്ടാണ് വരാനിരിക്കുന്ന സീസണിന് മുൻപായി ടീമുകൾ എല്ലാം അവർ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് നാല് താരങ്ങളെ സ്‌ക്വാഡിൽ നിലനിർത്തി.

സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ എന്നിവരെ അടക്കം ഒഴിവാക്കിയത് ശ്രദ്ധേയമായി മാറി. ടീം ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി, സ്റ്റാർ ആൾറൗണ്ടർ ജഡേജ, യുവ താരം ഋതുരാജ് ഗെയ്ക്ഗ്വാദ്, മൊയിൻ അലി എന്നിവർ ലേലത്തിന് മുൻപായി ടീമിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ താരങ്ങൾ പ്രതിഫല തുകയും വളരെ സജീവ ചർച്ചയായി മാറുകയാണ്. രവീന്ദ്ര ജഡേജക്ക്‌ 16 കോടി രൂപ പ്രതിഫലം ലഭിക്കുമ്പോൾ ധോണിയുടെ പ്രതിഫലം 12 കോടിയായി കുറഞ്ഞത് ശ്രദ്ധേയമായി.

എന്നാൽ ചെന്നൈ ടീമിന്റെ ഈ ഒരു വ്യത്യസ്ത സെലക്ഷൻ രീതിയെക്കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. എല്ലാ കാലത്തും സ്‌ക്വാഡിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ചെന്നൈ ടീമിന് ഒരു ശൈലിയുണ്ടെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.നിലവിൽ 40 വയസ്സ് പ്രായമുള്ള ധോണി ഐപിൽ അല്ലാതെ ഒരു മത്സരവും കളിക്കുന്നില്ല. കൂടാതെ വരുന്ന മൂന്ന് സീസണിൽ ധോണിക്ക്‌ കളിക്കാനായി കഴിയുമോയെന്നതും ഒരു ചോദ്യമാണ്.മൂന്ന് വര്‍ഷം കൂടി ധോണിക്ക് കളിക്കുക പ്രയാസമാണെങ്കിൽ പോലും ധോണിയെ ഒഴിവാക്കി ഒരു ടീമിനെ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ലയെന്നതും വ്യക്തം.

“ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്‍റെ കാര്യത്തിലേക്ക് എത്തുമ്പോൾ അവർ പ്രാധാന്യം നൽകുന്നത് വൈകാരികതക്ക് കൂടിയാണ്. ധോണിയെ ഒഴിവാക്കാൻ ഒരിക്കൽ പോലും അവർക്ക് സാധിക്കില്ല. ഇപ്പോൾ നോക്കൂ ഫാഫ് ഡുപ്ലസിസ്,സാം കറൺ ,ജോഷ് ഹെയ്സല്‍വുഡ്,ദീപക് ചഹാര്‍, താക്കൂര്‍, റെയ്ന എന്നിവർ ഒന്നും തന്നെ ടീമിലില്ല.കളിക്കാരനെന്ന റോൾ നിർവഹിക്കുക ധോണിക്ക് അത്രത്തോളം എളുപ്പമല്ല. ഇപ്പോൾ ഐപിഎല്ലിൽ മാത്രം കളിക്കുന്ന ധോണിയെ എന്നിട്ടും ചെന്നൈ ടീം നിലനിർത്തിയത് ഭാവി മുൻപിൽ കണ്ടാണ്.ധോണി ഈ വർഷം ചെന്നൈ ടീമിൽ തുടർന്നാൽ മികച്ച ഒരു ടീമിനെ സൃഷ്ടിക്കാനായി അവർക്ക് സാധിക്കും ” ആകാശ് ചോപ്ര നിരീക്ഷിച്ചു.

Previous articleകരീം ബെന്‍സേമയുടെ ഗോള്‍ വിജയം ഒരുക്കി. ലാലീഗയില്‍ ഒന്നാമത്.
Next articleചെന്നൈ ലേലത്തിൽ ആദ്യം നേടുക അയാളെ :വമ്പൻ പ്രവചനവുമായി ഉത്തപ്പ