കരീം ബെന്‍സേമയുടെ ഗോള്‍ വിജയം ഒരുക്കി. ലാലീഗയില്‍ ഒന്നാമത്.

സ്പാനീഷ് ലാലീഗയില്‍ അത്ലറ്റിക്കോ ബില്‍ബാവോയെ ഒരു ഗോളിനു റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. സീസണിലെ 12ാം ഗോള്‍ നേടി കരീം ബെന്‍സേമയാണ് റയലിനു വിജയമൊരുക്കിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഏഴു പോയിന്‍റ് ലീഡുമായി ആഞ്ചലോട്ടിയുടെ ടീം തുടരുന്നു.

20211202 072828

40ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോടെ ഷോട്ട് സിമോണ്‍ തട്ടിയകറ്റിയെങ്കിലും ചെന്നത് ലുക്കാ മോഡ്രിച്ചിന്‍റെ കാലുകളില്‍. ലൂക്കാ മോഡ്രിച്ചിന്‍റെ അലസമായ ഷോട്ട് പിടിച്ചെടുത്ത് ബെന്‍സേമയാണ് ഗോളാക്കി മാറ്റിയത്. നേരത്തെ റയല്‍ മാഡ്രിഡ് പെനാല്‍റ്റി ബോക്സ് വെറപ്പിച്ചതിനു ശേഷമാണ് അത്ലറ്റിക്ക് ക്ലബിനു ഗോള്‍ വഴങ്ങേണ്ടി വന്നത്.

ഗോളെന്നൊറപ്പിച്ച അവസരങ്ങള്‍ പിടിച്ചെടുത്ത ഗോള്‍കീപ്പര്‍ കോര്‍ട്ടോയാണ് റയല്‍ മാഡ്രിഡിന്‍റെ രക്ഷകനായത്. അവസാന മിനിറ്റില്‍ പകരക്കാരനായ ഫെഡേ വല്‍വേഡയുടെ ബ്ലോക്കും റയല്‍ മാഡ്രിഡ് വിജയത്തില്‍ നിര്‍ണായകമായി