ഐപിൽ പതിനാലാം സീസണിൽ ഏറ്റവും മികച്ച പ്രകടനങ്ങളുമായി എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ച ടീമാണ് മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ ടീം. സീസണിൽ തുടർച്ചയായ ജയങ്ങൾ നേടി പ്ലേഓഫിലേക്ക് യോഗ്യത സ്വന്തമാക്കിയ ആദ്യത്തെ ടീമായ ചെന്നൈക്ക് പക്ഷേ നിലവിൽ തോൽവികളാണ് നേരിടേണ്ടി വരുന്നത്. തുടർച്ചയായ രണ്ടാം തോൽവി നേരിട്ട ചെന്നൈ ടീമിന് ഇപ്പോൾ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനവും നഷ്ടമായി. ഇന്നലെ നടന്ന മത്സരത്തിൽ 3 വിക്കറ്റ് ജയമാണ് ഡൽഹി ക്യാപിറ്റൽസ് ടീം ചെന്നൈ സൂപ്പർ കിങ്സിന് എതിരായി നേടിയത്. സീസണിലെ പത്താം ജയം നേടിയ റിഷാബ് പന്തും ടീമും പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനും ഇതോടെ കഴിഞ്ഞു.
എന്നാൽ ഇന്നലത്തെ കളിയിലെ മോശം പ്രകടനത്തിന് ഒപ്പം ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ധോണിയുടെ മോശം ബാറ്റിങ് പ്രകടനവും വളരെ അധികം ചർച്ചാവിഷയമായി മാറുകയാണ്. എല്ലാ ചെന്നൈ ബാറ്റ്‌സ്മാന്മാരും ഇന്നലത്തെ മത്സരത്തിൽ ഡൽഹി ബൗളർമാർക്ക് മുൻപിൽ തകർന്നപ്പോൾ ധോണിയുടെ മറ്റൊരു മോശം ബാറ്റിങ് പ്രകടനവും ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ വമ്പൻ തോൽവിക്കുള്ള കാരണമായി ക്രിക്കറ്റ് ആരാധകർ വിമർശിക്കുന്നു. കൂടാതെ ഈ മോശം ഫോമിലുള്ള ധോണി ഈ ഐപിൽ സീസൺ ശേഷം വിരമിക്കണം എന്നും ചില ആരാധകർ അടക്കം അഭിപ്രായപ്പെട്ടു. മത്സരത്തിൽ ഒരു നാണക്കേടിന്റെ നേട്ടം കൂടി ധോണിക്ക് സ്വന്തമാക്കുവാനായി.
ഇന്നലെ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് നിര ധോണിക്ക് എതിരെ ശക്തമായി പന്തെറിഞ്ഞപ്പോൾ 27 പന്തുകൾ കളിച്ച ധോണിക്ക് നേടുവാൻ കഴിഞ്ഞത് വെറും 18 റൺസാണ്. ഒരു ബൗണ്ടറി പോലും ബാറ്റിങ് പ്രകടനത്തിൽ നേടുവാനായി ധോണിക്ക് സാധിച്ചില്ല. ഇത്തരത്തിൽ ഒരു സംഭവം 12 വർഷത്തിന് ശേഷമാണ് നടക്കുന്നത്.2009ലെ ഐപിൽ സീസൺ ശേഷം ആദ്യമായിട്ടാണ് ധോണി ഒരു കളിയിൽ ഇരുപത്തിയഞ്ചോ അതിൽ അധികമോ ബോളുകൾ കളിച്ചിട്ടും ഒരു ബൗണ്ടറി പോലും അടിക്കാതെ വിക്കറ്റ് നഷ്ടമാക്കുന്നത്.മുൻപ് 2009ലെ ഐപിൽ സീസണിൽ ബാംഗ്ലൂർ ടീമിനെതിരായ മത്സരത്തിൽ സമാനമായ റെക്കോർഡ് ധോണി നേടിയിരിന്നു.
ഐപിഎല്‍ ചരിത്രത്തില്‍ ഒരു ബൗണ്ടറിയോ, സിക്‌സറോയില്ലാതെ കൂടുതല്‍ ബോളുകള്‍ നേരിട്ട രണ്ടാമത്തെ താരമായി ധോണി മാറി. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഒരു ബൗണ്ടറിയോ, സിക്‌സറോയില്ലാതെ സണ്‍റൈസൈഴ്‌സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെ 29 ബോളുകള്‍ കളിച്ചിരുന്നു. സീസണിൽ ഇതുവരെ 84 റൺസ് ആണ് ധോണിയുടെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് ആകട്ടെ 100 ൽ താഴെയും.