എന്തുകൊണ്ടാണ് അവനെ ഇത്രയും നാള്‍ കളിപ്പിക്കാതിരുന്നത് ? ചോദ്യവുമായി ആശീഷ് നെഹ്റ

srh malik

2021 ഐപിഎല്ലില്‍ നേരത്തെ തന്നെ പുറത്തായ സണ്‍റൈസേഴ്സ് ഹൈദരബാദ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആറ് വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത ആറ് വിക്കറ്റും രണ്ട് ബോളും ബാക്കിനിര്‍ത്തി വിജയം നേടിയെടുക്കുകയായിരുന്നു.

മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദ് തോല്‍വി നേരിട്ടെങ്കിലും, അരങ്ങേറ്റ താരം ഉമ്രാന്‍ മാലിക്കിന്‍റെ പ്രകടനം വേറിട്ടു നിന്നു. 21കാരനായ താരം മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഐപിഎല്ലില്‍ വരവറിയിച്ചത്. നാലോവറില്‍ 27 റണ്‍സ് മാത്രം ജമ്മു കാശ്മീര്‍ താരം വിട്ടു നല്‍കിയത്.

മികച്ച പ്രകടനം നടത്തിയ ഉമ്രാന്‍ മാലിക്കിനെ പ്രശംസിച്ച് നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇതുവരെ ഈ യുവതാരത്ത് കളിപ്പിക്കാതിരുന്നത് എന്ന് ചോദ്യം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശീഷ് നെഹ്റ.

” നേരത്തെ തന്നെ ഉമ്രാന്‍ മാലിക്കിനെ ഹൈദരാബാദ് കളിപ്പിക്കാത്തതോര്‍ത്ത് അത്ഭുതം തോന്നുന്നു. ടി നടരാജന് പകരക്കാരനായി എത്തിയവനാണ്. രണ്ടാം പാദത്തില്‍ ഹൈദാരാബാദ് ബൗളിങ്ങില്‍ പ്രയാസപ്പെട്ടിട്ടും എന്തുകൊണ്ടാണ് അവനെ കളിപ്പിക്കാത്തതെന്നോര്‍ത്ത് അത്ഭുതപ്പെടുന്നു. പ്രത്യേകിച്ച് ദുബായിലെയും അബുദാബിയിലെയും അനുകൂല സാഹചര്യത്തില്‍ ”

Read Also -  "ഈ 10 ടീമുകളും കിരീടം നേടാൻ വന്നവരാണ്, അപ്പോൾ ഞങ്ങൾക്കും പരാജയങ്ങളുണ്ടാവും"- സഞ്ജു പറയുന്നു..

” വെറും പേസ് മാത്രമല്ല ഉമ്രാന്റെ ബൗളിങ്ങിലുള്ളത്. വളരെ അനായാസമായി പന്തെറിയുന്ന ആക്ഷനാണ്. കൂടാതെ കാശ്മീരില്‍ നിന്നുള്ള താരമായതിനാല്‍ത്തന്നെ വളരെ ശക്തനാണ്. അവന്‍ പന്ത് വിടുന്ന രീതി വലിയ ആകര്‍ഷണം ഉണ്ടാക്കുന്നതാണ്. എത്രകാലം അവന്‍ മുന്നോട്ട് പോകുമെന്ന് സമയമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ തീര്‍ച്ചയായും ഉമ്രാന്‍ മാലിക്ക് ഒരു എക്‌സ് ഫാക്ടറാണ്.അക്കാര്യത്തില്‍ ഒരു സംശയവുമില്ല. വലിയ മതിപ്പാണ് എനിക്ക് അവനോട് തോന്നുന്നത് ” ആശീഷ് നെഹ്റ പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് സണ്‍ റൈസേഴ്സ് ഹൈദരബാദിന്‍റെ അടുത്ത മത്സരം.

Scroll to Top