ചെന്നൈയ്ക്ക് ഇനി പുതിയ കപ്പിത്താൻ. നായക സ്ഥാനം ഒഴിഞ്ഞ് ധോണി.

ഐപിഎൽ 2022 പതിനഞ്ചാം സീസൺ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്സിന് ഇനി പുതിയ നായകൻ. നീണ്ട വർഷങ്ങളിൽ തൻറെ കയ്യിൽ ഭദ്രമായിരുന്നു ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു കൊടുത്തിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. ചെന്നൈയുടെ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ ആയിരിക്കും ഇനി നിലവിലെ ചാമ്പ്യന്മാരെ നയിക്കുക.

12 സീസണുകൾ ചെന്നൈയെ നയിച്ച ധോണി ഒമ്പത് സീസണുകളിൽ ഫൈനലിലും എത്തിച്ചിട്ടുണ്ട്. ഇതിൽ നാലുതവണ ജേതാക്കളും ആയി. ചെന്നൈയെ നയിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് രവീന്ദ്ര ജഡേജ. ഇതിനുമുൻപ് ധോണി ഒഴികെ റെയ്ന മാത്രമാണ് ചെന്നൈയെ നയിച്ചിട്ടുള്ളത്.

images 94


204 മത്സരങ്ങൾ ചെന്നൈയെ നയിച്ച ധോണി 121 വിജയങ്ങളും 82 തോൽവികളും കരസ്ഥമാക്കിയിട്ടുണ്ട്. 59.60 ആണ് വിജയത്തിൻറെ ശരാശരി.
രണ്ടുതവണ ചാമ്പ്യൻസ് ലീഗും ചെന്നൈക്ക് നേടി കൊടുക്കുവാൻ ധോണിക്ക് ആയിട്ടുണ്ട്.

images 96

”ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച്‌ എം എസ് ധോണി ചിന്തിക്കുന്നുണ്ടായിരുന്നു. ജഡ്ഡുവിന് ക്യാപ്റ്റന്‍ പദവി കൈമാറാനുള്ള ഏറ്റവും ഉചിതമായ സമയമാണിത് എന്ന് ധോണിക്ക് തോന്നി. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ജഡേജയെന്നും ധോണിക്കറിയാം. അതിനാല്‍ സിഎസ്‌കെയെ ജഡേജ നയിക്കേണ്ട കൃത്യമായ സമയമാണിത്’’ സിഎസ്കെ സീഈഓ പറഞ്ഞു.

Previous articleഅടുത്ത വർഷം ആർസിബി കോഹ്ലിയെ തന്നെ ക്യാപ്റ്റൻ ആക്കും ; വമ്പന്‍ പ്രവചനവുമായി അശ്വിന്‍
Next articleഇത്തവണയും പ്രതീക്ഷയില്ല ; പഞ്ചാബിന്‍റെ പോരായ്മ ചൂണ്ടികാട്ടി ഗവാസ്കര്‍