ഇത്തവണയും പ്രതീക്ഷയില്ല ; പഞ്ചാബിന്‍റെ പോരായ്മ ചൂണ്ടികാട്ടി ഗവാസ്കര്‍

images 88

രണ്ടു പുതിയ ടീമുകൾ അടക്കം 10 ടീമുകളാണ് ഇത്തവണ ഐപിഎല്ലിൽ മാറ്റുരയ്ക്കുന്നത്. മാർച്ച് 26നാണ് ഐപിഎല്ലിൻ്റെ പതിനഞ്ചാം പതിപ്പ് തുടങ്ങുന്നത്. മുംബൈയിൽ വച്ച് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരും റണ്ണേഴ്സപ്പും തമ്മിലാണ് ആദ്യമത്സരം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും രണ്ടാംസ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും.

ഇത്തവണ ഐപിഎൽ ഒരുങ്ങുന്നത് മെഗാ ലേലത്തിന് ശേഷമാണ്.മെഗാ ലേലത്തിന് ശേഷം എല്ലാവരും കരുത്തരായി കാണുന്നത് പഞ്ചാബ് കിംഗ്സ്നെയാണ്. ലേലത്തിലൂടെ ശിഖർ ധവാൻ, കാഗിസോ റബാദ,ജോണി ബയർസ്റ്റോ, ലിവിങ്സ്റ്റൺ,ഷാരൂഖ് ഖാൻ,രാഹുൽ ചഹാർ എന്നീ താരങ്ങളെ ടീമിൽ എത്തിക്കാൻ പഞ്ചാബിനായി.

FB IMG 1648098906887

ഓപ്പണറായി മായങ്ക് അഗർവാളിനെയും ബൗളർ അർഷദീപിനെയും പഞ്ചാബ് നിലനിർത്തിയിരുന്നു. ഇതുവരെ ഐപിഎൽ കിരീടം നേടാത്ത ടീം ആണ് പഞ്ചാബ്. എന്നാൽ ഇപ്രാവശ്യവും അത് നേടുമോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് സുനിൽ ഗവാസ്കർ.

FB IMG 1648098938849

“ഐപിഎൽ കിരീടം ഇതുവരെ നേടാത്ത ടീമുകളിൽ ഒന്നാണ് പഞ്ചാബ് കിംഗ്സ്. ഇപ്രാവശ്യം ഒരു ഇംപാക്റ്റുള്ള താരത്തെ അവർ എത്തിച്ചട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇതിന്‍റെ മറ്റൊരു വശം നോക്കുകയാണെങ്കിൽ ഇതിൽനിന്ന് ഉപകാരവും ഉണ്ട്. പ്രതീക്ഷ കുറയുകയാണെങ്കിൽ, സമ്മർദവും കുറയും ” സുനില്‍ ഗവാസ്കര്‍ പറഞ്ഞു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
FB IMG 1648098921879

സമ്മർദ്ദം കുറയുമ്പോൾ കളിക്കാർ സ്വതന്ത്രരാവും. എന്നാൽ പഞ്ചാബ് കിരീടം നേടുമോ എന്നത് എനിക്ക് സംശയമാണ്.” അദ്ദേഹം പറഞ്ഞു. മാർച്ച് 27-ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമായാണ് പഞ്ചാബിൻ്റെ ആദ്യമത്സരം. ഇരുടീമുകളും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല.

FB IMG 1648098913008
Scroll to Top