അടുത്ത വർഷം ആർസിബി കോഹ്ലിയെ തന്നെ ക്യാപ്റ്റൻ ആക്കും ; വമ്പന്‍ പ്രവചനവുമായി അശ്വിന്‍

images 92

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഐപിഎൽ പതിനഞ്ചാം പതിപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്തയും തമ്മിലുള്ള ആദ്യ മത്സരം മാർച്ച് 26 ന് മുംബൈയിൽ വച്ച് നടക്കും. എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ നോക്കുന്നതാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഇത്തവണ കിരീടം നേടുമോ എന്നത്. മൂന്നുവട്ടം കിരീടത്തിന് അടുത്തെത്തിയിട്ടും വീണു പോയവരാണ് ബാംഗ്ലൂർ .ഇത്തവണ നയിക്കാൻ വിരാട് കോഹ്ലി അല്ല എന്നതും ശ്രദ്ധേയമാണ്.


കഴിഞ്ഞവർഷം ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറുകയാണെന്ന് വിരാട് കോഹ്ലി അറിയിച്ചിരുന്നു. വിരാട് കോഹ്‌ലിക്ക് പകരം മറ്റൊരാളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് കുന്തമുന ആയിരുന്ന ഡ്യൂപ്ലസിസിനെ ആണ് ഇത്തവണ ബാംഗ്ലൂർ ടീമിൽ എത്തിച്ചിരിക്കുന്നത്. ഈ ദക്ഷിണാഫ്രിക്കൻ താരം ആയിരിക്കും ഇത്തവണ ബാംഗ്ലൂരിന് നയിക്കുക.

images 90

7 കോടി രൂപയ്ക്കാണ് ഐപിഎൽ മെഗാ ലേലത്തിലൂടെ ബാംഗ്ലൂർ ചെന്നൈയിൽനിന്നും ഈ സൂപ്പർതാരത്തെ തങ്ങളുടെ ടീമിലെത്തിച്ചത്. എന്നാൽ 37 വയസ്സായ ഈ ദക്ഷിണാഫ്രിക്കക്കാരന് ആർസിബിയുടെ നീണ്ടകാല ക്യാപ്റ്റൻ ആകാൻ സാധിക്കില്ല. ഇപ്പോഴിതാ അതേ അഭിപ്രായം ആയി എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ. ഡ്യൂപ്ലെസ്സിയെ ക്യാപ്റ്റൻ ആക്കിയത് മികച്ച ഒരു തീരുമാനമാകും എന്നും, എന്നാൽ അടുത്ത വർഷം കോഹ്‌ലിയെ തിരിച്ചു ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ച് എത്തിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
images 91


അശ്വിൻ്റെ വാക്കുകളിലൂടെ.. “ഫാഫ് അയാളുടെ ഐപിഎൽ കരിയറിൻ്റെ അവസാനത്തിലാണ്. രണ്ടു മൂന്നു വർഷം കൂടി മാത്രമേ അദ്ദേഹത്തിന് ഉണ്ടാവുകയുള്ളൂ. ഇപ്പോഴിതാ അയാളെ ക്യാപ്റ്റനായി നിയമിച്ചിരിക്കുകയാണ്. വളരെ മികച്ച തീരുമാനം ആണ് അത്. അദ്ദേഹം മികച്ച പരിയസമ്പത്ത് ഉള്ള ആളാണ്.”

images 89

”തന്‍റെ ക്യാപ്റ്റൻസിയിൽ ചെറിയ എംഎസ് ധോണി ടച്ച് കാണാം എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. വിരാട് കോഹ്ലി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആയി ക്യാപ്റ്റനായത് മൂലം ഒരുപാട് സമ്മർദങ്ങൾ നേരിട്ട് ഉണ്ട് എന്ന് എനിക്ക് തോനുന്നു. ഈ വർഷം ക്യാപ്റ്റൻസിയിൽ നിന്നും അദ്ദേഹത്തിന് ഒരു ബ്രേക്ക് കൊടുത്ത് അടുത്തവർഷം കോഹ്ലിയെ തന്നെ ക്യാപ്റ്റൻ ആകും എന്നാണ് എനിക്ക് തോന്നുന്നത്”- തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിൻ ഇത് പറഞ്ഞത്.

Scroll to Top