ചെന്നൈ ജയത്തിനൊപ്പം കരഞ്ഞ ആരാധികക്ക് സമ്മാനം നൽകി ധോണി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ആവേശം അവസാനഘട്ടം കൂടി പിന്നിടുകയാണ്. ഏറെ നിർണായകമായ ഒന്നാം ക്വാളിഫയറിൽ ഇന്നലെ ഡൽഹി ക്യാപിറ്റൽസ് ടീമിനെ നാല് വിക്കറ്റിനാണ് ധോണിയും സംഘവും തോൽപ്പിച്ചത്. അവസാന ഓവർ വരെ ആകാംക്ഷയും ത്രില്ലും നിറഞ്ഞുനിന്ന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് മികവുമായി ചെന്നൈ ടീം നായകന ധോണി മികച്ച് നിന്നപ്പോൾ മറുപടികൾ നൽകുവാൻ കഴിയാതെ ഡൽഹി ടീം മുട്ടുമടക്കി. അവസാന ഓവറിൽ ജയിക്കാനായി 13 റൺസ് വേണമെന്നിരിക്കെ ചെന്നൈ ടീമിനായി നായകൻ ധോണി തുടർച്ചയായ മൂന്ന് ഫോറുകൾ അടിച്ചാണ് ഫൈനൽ പ്രവേശനവും സുപ്രധാന ജയം നേടിയത്. നിർണായക സമയത്ത് ക്രീസിൽ എത്തി ക്യാപ്റ്റൻ ഇന്നിംഗ്സ് പുറത്തെടുത്ത ധോണി വെറും 6 പന്തുകളിൽ നിന്നും 1 സിക്സും മൂന്ന് ഫോറും അടക്കമാണ് 18 റൺസ് അടിച്ചെടുത്തത്.

എന്നാൽ ഇന്നലത്തെ വിജയം ഓരോ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകനും എക്കാലവും തന്നെ ഓർത്തിരിക്കാനായി കഴിയുന്ന ഒന്നാണ്‌.ഐപിൽ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷം പ്ലേഓഫ്‌ കാണാതെ പുറത്തായ ചെന്നൈ ടീമിന് ഇത്തവണ ചിലത് തെളിയിക്കാനും കൂടി ഉണ്ടായിരുന്നു.ഇത്തവണ സ്ഥിരതയാർന്ന പ്രകടനത്താൽ എല്ലാ ഹേറ്റേഴ്‌സിനുമുള്ള മാസ്സ് മറുപടി നൽകിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ഡൽഹിയെ മലർത്തി അടിച്ച് മറ്റൊരു ഐപിൽ ഫൈനലിൽ കൂടി ഇടം നേടുകയാണ്. ഐപിഎല്ലിൽ ഒൻപതാം തവണയാണ് തലയും ടീമും ഫൈനലിൽ സ്ഥാനം നേടുന്നത് എന്നതും ശ്രദ്ദേയം. ഇന്നലെ മത്സരം കാണുവാനായി എത്തിയ കാണികൾ ഏറെ വൈകാരികമായിട്ടാണ് ചെന്നൈ ജയത്തിനൊപ്പം പ്രതികരിച്ചത്

അതേസമയം ഇന്നലെ ചെന്നൈ ടീം ജയം നേടിയ നിമിഷം മുതൽ ക്രിക്കറ്റ്‌ ലോകം അന്വേഷിക്കുന്ന ഒരു മുഖമുണ്ട്. ചെന്നൈ നായകൻ ധോണിയുടെ വിന്നിങ് ഷോട്ട് പിറന്ന നിമിഷം സ്റ്റാൻഡിൽ നിന്നുകൊണ്ട് ഏറെ കരഞ്ഞ ബാലികയായ ആരാധിക ചെന്നൈ ആരാധകരെ അടക്കം ഏറെ വേദനിപ്പിച്ചു. അത്രത്തോളം ആരാധകർ സ്നേഹിക്കുന്ന ഒരു ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ് എന്നും ക്രിക്കറ്റ്‌ ലോകം ഈ കരച്ചിൽ സീനുകൾക്ക് ശേഷം തന്നെ വിശേഷിപ്പിക്കുന്നു. മത്സരശേഷം ബാലിക അരികിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ധോണിയുടെ ഒരു സർപ്രൈസ് പ്രവർത്തി വളരെ അധികം കയ്യടികൾ നേടി കഴിഞ്ഞു.ചെന്നൈയുടെ പ്രിയ ആരാധികക്കായി വമ്പൻ ഒരു സമ്മാനമാണ് നായകനായ ധോണി കൂടി നൽകിയത്. തന്റെ ഒപ്പ് പതിപ്പിച്ച ബോൾ ആരാധികക്കായി നൽകിയ ധോണി ഏറെ ആവേശത്തിലാണ് വീഡിയോയിൽ കൂടി കാണപ്പെടുന്നത്.

Previous articleറബാഡയെ എന്തുകൊണ്ട് ഒഴിവാക്കി :കാരണം വിശദമാക്കി റിഷാബ് പന്ത്
Next articleഎക്കാലത്തെയും മികച്ച ഫിനിഷർ : ട്വീറ്റുമായി വിരാട് കോഹ്ലി