റബാഡയെ എന്തുകൊണ്ട് ഒഴിവാക്കി :കാരണം വിശദമാക്കി റിഷാബ് പന്ത്

PicsArt 10 11 01.14.03 scaled

ഐപിൽ പതിനാലാം സീസണിലെ ഏറെ വാശിയും ത്രില്ലും നിറഞ്ഞ ഒന്നാമത്തെ ക്വാളിഫയറിൽ ശക്തരായ ഡൽഹിക്ക് എതിരെ നാല് വിക്കറ്റിന്റെ മാസ്മരിക ജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഫൈനലിലേക്കുള്ള കുതിപ്പ്. ഐപിൽ ചരിത്രത്തിലെ ഒൻപതാം ഫൈനൽ പ്രവേശനം കരസ്ഥമാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ ബാറ്റിങ് മികവിലാണ് റിഷാബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് ടീമിനെ തകർത്തത്. ക്രിക്കറ്റ്‌ പ്രേമികൾ ആകാംക്ഷയോടെ നോക്കി കണ്ട മത്സരത്തിൽ അവസാന രണ്ട് ഓവറുകളിലെ ധോണി ബാറ്റിങ് പ്രകടനമാണ് വഴിത്തിരിവായി മാറിയത്. വെറും 6 ബോളുകളിൽ നിന്നും 3 ഫോറും 1 സിക്സും അടക്കം 18 റൺസ് അടിച്ച ധോണി അവസാന ഓവറിലെ 3 ബോളും ഫോർ അടിച്ചാണ് തന്റെ ഫിനിഷിങ് മികവ് ഒരിക്കൽ കൂടി തെളിയിച്ചത്. കഴിഞ്ഞ തവണ ഐപിൽ പ്ലേഓഫിൽ പോലും ഇടം നേടാതെ പുറത്തായ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ഇത്തവണ ഹേറ്റേഴ്‌സിനുള്ള മാസ്സ് മറുപടി കൂടിയാണ് ഇന്നലത്തെ മിന്നും ജയത്തോടെ നൽകിയത്.

എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീം ജയത്തിനും ഒപ്പം ഡൽഹി ടീമിന്റെ ചില മണ്ടൻ ബൗളിംഗ് തീരുമാനങ്ങളും ഏറെ സജീവ പ്രചാരം നേടുകയാണ്. യുവ താരം ആവേശ് ഖാനെ കൊണ്ടാണ് നിർണായകമായ പത്തൊൻപ്പതാം ഓവർ ഡൽഹി ക്യാപിറ്റൽസ് ടീം എറിയിപ്പിച്ചത്. രണ്ടാം ബോളിൽ തന്നെ ഡോട്ട് ബോൾ എറിഞ്ഞ ആവേശ് ഖാൻ ധോണിയെ സാക്ഷിയാക്കി മറ്റൊരു ചരിത്ര ഓവർ ഏറിയും എന്നൊരു തോന്നൽ വന്നെങ്കിൽ പോലും തന്റെ പ്രതാപകാലത്തെ പോലും ഓർമിപ്പിക്കുംവിധം ബാറ്റ് വീശിയ ധോണി ഒരു പടുകുറ്റൻ സിക്സ് പറത്തി. ഒപ്പം അവസാന ഓവറിൽ 13 റൺസ് വേണം എന്നൊരു സാഹചര്യത്തിൽ സീനിയർ പേസ് ബൗളർ റബാഡയെ ഒഴിവാക്കി പകരം ഇംഗ്ലണ്ട് താരം ടോം കരണിനെ ആണ് റിഷാബ് പന്ത് ബൗൾ ചെയ്യാൻ സെലക്ട്‌ ചെയ്തത്. സീനിയർ പേസറും ഒപ്പം ഡെത്ത് ഓവറുകളിൽ ഏറെ മികച്ച റെക്കോർഡുമുള്ള റബാഡയെ ഒരുപക്ഷേ അവസാന ഓവറിൽ ഉപയോഗിച്ചിരുന്നു എങ്കിൽ മത്സരഫലം തന്നെ മറ്റൊന്നായി മാറിയേനെ എന്നും ആരാധകരും മുൻ താരങ്ങളും അടക്കം അഭിപ്രായപെടുന്നു ഇരുപതാം ഓവറിൽ ടോം കരണെതിരെ തുടർച്ചയായ മൂന്ന് ഫോറുകളാണ് ധോണി പായിച്ചത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അതേസമയം മത്സരത്തിന് ശേഷം താൻ എന്തുകൊണ്ട് റബാഡക്ക് പകരം ടോം കരൺ എന്ന മറ്റൊരു ചോയിസിലേക്ക് എത്തിയെന്ന് വിശദമാക്കുകയാണ് ഡൽഹി ടീം നായകൻ റിഷാബ് പന്ത്. ഇന്നലെ മത്സരത്തിൽ മികച്ച രീതിയിൽ ബൗൾ ചെയ്ത ടോം കരണെ മികച്ച ഫോം അടിസ്ഥാനത്തിലാണ് താൻ അവസാന ഓവർ എറിയാനായി തിരഞ്ഞെടുത്തത് എന്നും റിഷാബ് തുറന്നുപറഞ്ഞു. “ഈ ഒരു തോൽവി വളരെ നിരാശയാണ് സമ്മാനിക്കുന്നത്. ഞങ്ങൾക്ക് ഈ ഒരു തോൽവിയെ കുറിച്ച് എങ്ങനെയാണ് ഫീൽ ചെയ്യുന്നതെന്ന് പറയുവാനായി കഴിയില്ല.എന്തൊക്കെ തെറ്റുകളാണോ ഈ കളിയിൽ ചെയ്തത് അതെല്ലാം തിരുത്തി അടുത്ത മത്സരത്തിനായി തയ്യാറെടുക്കുകയാണ് ഞങ്ങൾക്ക് ചെയ്യുവാൻ കഴിയുക.”പന്ത് അഭിപ്രായം വിശദമാക്കി

“ടോം കരൺ മത്സരത്തിലുടനീളം ഏറെ മനോഹരമായി പന്തെറിഞ്ഞു. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ അവസാന ഓവറിൽ അദ്ദേഹം അൽപ്പം റൺസ് വഴങ്ങി.അവസാന ഓവറിൽ കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അവനെ ഉപയോഗിക്കുന്നതാണ് ബെസ്റ്റ് എന്ന് എനിക്ക് തോന്നി അതാണ്‌ ഈ ഒരു തീരുമാനത്തിനുള്ള കാരണം “റിഷാബ് പന്ത് നിലപാട് തുറന്നുപറഞ്ഞു.

Scroll to Top